Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ധന വിലവർദ്ധനയിലൂടെ കിട്ടുന്ന പണം സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക്; പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറയ്ക്കുന്നില്ല; ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ഇന്ധന വിലവർദ്ധനയിലൂടെ കിട്ടുന്ന പണം സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക്; പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറയ്ക്കുന്നില്ല; ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിലവർധനയിലൂടെ ലഭിക്കുന്ന പണം സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കാണ് ചെലവഴിക്കുന്നതെന്നും ധർമ്മേന്ദ്ര പ്രധാൻ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ധന വില വർധനവ് ജനങ്ങൾക്ക് പ്രശ്‌നമാണെന്നത് അംഗീകരിക്കുന്നു. പക്ഷേ, ദുഷ്‌കരമായ ഈ സമയത്ത് ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്. മഹാമാരിക്കെതിരേ പോരാടാനും വികസന പ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ നിന്നുള്ള അധിക പണം ആവശ്യമാണ്.

വാക്‌സിനുകൾക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും പണം ചെലവഴിക്കുന്നതു കൂടാതെ ഈ വർഷം മാത്രം പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി സർക്കാർ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില വർധനയെ കുറിച്ചു പരാതി പറയുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറയ്ക്കാത്തതെന്താണെന്നും ധർമ്മേന്ദ്ര പ്രധാൻ ചോദിച്ചു.

വില വർധനയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന രാഹുൽ ഗാന്ധി രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര സർക്കാരുകളോടു നികുതി കുറയ്ക്കാൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടു നിർദേശിക്കുമോയെന്ന ചോദ്യങ്ങളോടു കേന്ദ്രമന്ത്രി പ്രതികരിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP