Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മിന് അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരം; രമ്യ ഹരിദാസ് എംപിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കിയത് യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; കാലു വെട്ടുമെന്ന് പ്രവർത്തകർ പറഞ്ഞെന്നത് രമ്യയുടെ നുണയെന്ന് സിപിഎം

സിപിഎമ്മിന് അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരം; രമ്യ ഹരിദാസ് എംപിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കിയത് യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; കാലു വെട്ടുമെന്ന് പ്രവർത്തകർ പറഞ്ഞെന്നത് രമ്യയുടെ നുണയെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

 പാലക്കാട്: രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. അതേസമയം, രമ്യ നുണ പറയുകയാണെന്ന് സിപിഎം പ്രതികരിച്ചു. രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകരുടെ ധിക്കാരപരമായ നടപടിയിൽ യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രമ്യാ ഹരിദാസ് എംപിയെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു

രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകരുടെ ഹീനമായ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോൺ?ഗ്രസ് നേതാവ് വി എം സുധീരൻ. ആലത്തൂർ വന്നാൽ കാല് വെട്ടുമെന്ന് പറഞ്ഞ് ജനപ്രതിനിധിയായ രമ്യയെ വെല്ലുവിളിച്ചവർ കശാപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ഒരു പാർലമെന്റംഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം. സുധീരൻ പറഞ്ഞു.

പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന രമ്യാ ഹരിദാസ് എംപിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് സിപിഐഎം പ്രതികരിച്ചു. സംഭവസ്ഥലത്ത് ശൂചീകരണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ എംപിയോട് സാമൂഹികഅകലം പാലിച്ച് ഫോട്ടോയെടുക്കണമെന്ന് പറഞ്ഞതോടെ പ്രകോപിതയായി അസഭ്യം പറയുകയായിരുന്നെന്ന് സിപിഐഎം പ്രവർത്തകർ പറഞ്ഞു.

'കാലു വെട്ടുമെന്ന് സിപിഐഎം പ്രവർത്തകർ പറഞ്ഞെന്നത് രമ്യ പറഞ്ഞ നുണയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസമായി പഞ്ചായത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ ഉച്ചയ്ക്ക് രമ്യ ഹരിദാസും സ്ഥലത്തെത്തി. തുടർന്ന് അവിടെയുണ്ടായിരുന്നവർക്കൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ സാമൂഹികഅകലം പാലിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞു. വാർഡ് അംഗമായ നജീബും ഇത് തന്നെ ആവർത്തിച്ചു. തുടർന്ന് വണ്ടി കയറിയ രമ്യ തിരിച്ചിറങ്ങി നജീബിനോട് കയർത്ത് സംസാരിക്കുകയായിരുന്നു. പ്രശസ്തിക്ക് വേണ്ടി ചീപ്പരിപാടിയാണ് രമ്യ കാണിക്കുന്നത്. തുടർച്ചയായി സിപിഐഎമ്മിനെതിരെ നുണകഥകൾ പ്രചരിപ്പിക്കുന്ന രീതിയാണ് രമ്യ സ്വീകരിക്കുന്നത്. രമ്യ സ്വന്തമായി പ്രശ്നങ്ങളാക്കും. പിന്നെ ഇരവാദം ഉന്നയിച്ച് മറ്റുള്ളവരെ വേട്ടക്കാരാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.'' ഇത്തരം പെരുമാറ്റങ്ങൾ രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും എം എ നാസർ പറഞ്ഞു.

അതേസമയം, വിഷയത്തിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മുൻ പഞ്ചായത്ത് പ്രസിഡന്റ് കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി എംപി രമ്യാ ഹരിദാസ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ, നജീബ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

രമ്യ ഹരിദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്മുറക്കാരിയാണ് ഞാൻ..ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.

സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?

ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്. ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP