Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മംഗൾയാന്റെ ബഹിരാകാശയാത്ര 300 ദിവസം പിന്നിട്ടു; ഇനി വെറും 23 ദിനങ്ങൾ കഴിയുമ്പോൾ ചൊവ്വയുടെ അരികിൽ; ചരിത്രമാകാൻ ഐഎസ്ആർഒ

മംഗൾയാന്റെ ബഹിരാകാശയാത്ര 300 ദിവസം പിന്നിട്ടു; ഇനി വെറും 23 ദിനങ്ങൾ കഴിയുമ്പോൾ ചൊവ്വയുടെ അരികിൽ; ചരിത്രമാകാൻ ഐഎസ്ആർഒ

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗൾയാൻ 300 ദിവസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി. ചൊവ്വയുടെ സമീപത്തെത്താൻ ഇനി വെറും 23 ദിവസങ്ങൾ കൂടി മാത്രം. ഐഎസ്ആർഒയുടെ മൈക്രോബ്ലോഗിങ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ നവംബറിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യയുടെ സ്വന്തം വിക്ഷേപണവാഹനമായ പിഎസ്എൽവി സി 25 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച് മംഗൾയാൻ ഇപ്പോൾ ഭൂമിയിൽ നിന്ന് 199 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. മംഗൾയാനും അതിന്റെ പേലോഡുകളും ചൊവ്വയിൽ ഇറങ്ങാൻ പൂർണ സജ്ജമാണെന്നും ഐഎസ്ആർഒ അറിയിച്ചു.

450 കോടി രൂപ മുതൽ മുടക്കിയാണ് പദ്ധതി ഒരുക്കിയത്. 2013 നവംബർ അഞ്ചിനാണ് മംഗൾയാൻ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ അന്തരീക്ഷത്തിലെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ചൊവ്വയിലെത്തിക്കഴിഞ്ഞാൽ ആറുമാസക്കാലം മംഗൾയാനെ ഉപയോഗിക്കാനാകും. ദൗത്യം വിജയകരമായാൽ ആദ്യ ദൗത്യത്തിൽ തന്നെ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞ അപൂർവ നേട്ടത്തിനും മംഗൾയാൻ ഉടമയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP