Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും രണ്ടാനച്ഛന്റെ കണ്ണിൽചോരയില്ലാത്ത ക്രൂരത; കണ്ണൂരിൽ ഒരുവയസുകാരിയെ തല്ലിച്ചതച്ചു; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും സാരമായ പരിക്ക്; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ; ഒളിവിൽ പോയ രണ്ടാനച്ഛൻ രതീഷിനായി തിരച്ചിൽ

വീണ്ടും രണ്ടാനച്ഛന്റെ കണ്ണിൽചോരയില്ലാത്ത ക്രൂരത; കണ്ണൂരിൽ ഒരുവയസുകാരിയെ തല്ലിച്ചതച്ചു; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും സാരമായ പരിക്ക്; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ; ഒളിവിൽ പോയ രണ്ടാനച്ഛൻ രതീഷിനായി തിരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒരുവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കണ്ണിൽചോരയില്ലാത്ത ക്രൂരതയാണ് രതീഷ് എന്ന പിതാവ് ഒരു വയസുകാരിയോട് കാണിച്ചത്. കണ്ണൂർ കേളകത്താണ് രണ്ടാനച്ഛൻ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. കുഞ്ഞിന്റെ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്. രതീഷ് എന്നയാളാണ് മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ കുടുതൽ ചികിത്സയ്ക്കായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു മർദ്ദനം. സംഭവത്തിൽ രതീഷിനെതിരേ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP