Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

18 വർഷങ്ങൾക്ക് മുമ്പ് ആ കുരുന്നുകളെ എച്ച്‌ഐവിയുടെ പേരിൽ സ്‌കൂളിൽ കയറ്റാതെ മഴയത്തു നിർത്തി; അവഗണനകൾക്ക് നടുവിലും ബിരുദം നേടിയ അക്ഷരയ്ക്ക് തൊഴിൽ നൽകാതെ അകറ്റി നിർത്തി സമൂഹം; ജോലിയോ വരുമാനമോ ഇല്ലാതെ അക്ഷരയും അനന്ദുവും കുടുംബവും കോവിഡ് കാലത്ത് ദുരിതത്തിൽ

18 വർഷങ്ങൾക്ക് മുമ്പ് ആ കുരുന്നുകളെ എച്ച്‌ഐവിയുടെ പേരിൽ സ്‌കൂളിൽ കയറ്റാതെ മഴയത്തു നിർത്തി; അവഗണനകൾക്ക് നടുവിലും ബിരുദം നേടിയ അക്ഷരയ്ക്ക് തൊഴിൽ നൽകാതെ അകറ്റി നിർത്തി സമൂഹം; ജോലിയോ വരുമാനമോ ഇല്ലാതെ അക്ഷരയും അനന്ദുവും കുടുംബവും കോവിഡ് കാലത്ത് ദുരിതത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയൂർ: 18 വർഷങ്ങൾക്ക് മുമ്പാണ് എച്ച.ഐ.വി രോഗബാധയുടെ പേരിൽ രണ്ട് കുരുന്നുകളെ സ്‌കൂളിൽ കയറ്റാതെ സമൂഹം പുറത്തു നിർത്തിയത്. അന്ന് സുരേഷ് ഗോപിയും മറ്റു പ്രമുഖരും അടക്കം ഇടപെട്ടതിനെ തുടർന്നാണ് അധികാരികൾ കണ്ണു തുറന്നതും ആ കുടുംബത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ രംഗത്തു വന്നതും. എന്നാൽ അന്നത്തെ സംഭവത്തിന് ശേഷം കാലങ്ങൾ പിന്നിട്ടിട്ടും ഈ കുടുംബം ഇപ്പോഴും മഴയത്തു തന്നെ നിർത്തിയിരിക്കയാണ്. സമൂഹത്തിന്റെ ഒറ്റപ്പെടുത്തതിൽ ജോലിയും വരുമാന മാർഗ്ഗവും ഇല്ലാത്ത അവസ്ഥിലായാണ് എച്ച്‌ഐവി ബാധിതരായ കുടുംബം.

കേരളം ഏറെ ചർച്ച ചെയ്ത അക്ഷരയുടെയും അനന്ദുവിന്റെയും കുടുംബമാണ് വിവേചനം മൂലം കണ്ണൂർ കൊട്ടിയൂരിലെ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്നത്. കൊട്ടിയൂർ അമ്പലക്കുന്നിൽ താമസിക്കുന്ന രമയുടെ ഭർത്താവ് 2003ൽ എയ്ഡ്സ് ബാധിതനായി മരിച്ചതിന് പിന്നാലെ മക്കളായ അനന്തുവിനും അക്ഷരയ്ക്കും സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കൊട്ടിയൂർ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളും രക്ഷാകർത്താക്കളും എച്ച് ഐ വി ബാധിതരായ അനന്ദുവിനെയും അക്ഷരയെയും സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യമുയർത്തി പ്ലക്കാർഡുമായി റോഡിലിറങ്ങിയതിന് പിന്നാലെയാണ് അക്ഷരയും അനന്ദുവും കുടുംബവും നേരിട്ട ഊരുവിലക്കും വിവേചനവും കേരളത്തിൽ ചർച്ചയായത്.

രണ്ടാം ക്ലാസുകാരി അക്ഷരക്കും ഒന്നാം ക്ലാസുകാരൻ അനന്ദുവിനുമൊപ്പം അമ്മ രമ സെക്രട്ടറിയറ്റ് പടിക്കൽ നടത്തിയ സമരത്തിന് പിന്നാലെ കുട്ടികൾക്ക് പഠനത്തിനുള്ള സൗകര്യമൊരുങ്ങി. ബി കോം പാസായ അനന്ദുവിന് കോവിഡ് പ്രതിസന്ധി മൂലം ജോലിയില്ല, സൈക്കോളജിയിൽ ബിരുദം നേടിയ അക്ഷരക്ക് എം.എക്ക് ചേരാൻ പണമില്ലെന്ന് കുടുംബം. എച്ച് ഐ വി ബാധിതരെന്നതിനാൽ ജോലി നിഷേധിക്കുകയാണെന്നും കുടുംബം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൂത്തമകൾ എം.ടെക്. ബയോടെക്നോളജി ബിരുദാനന്തരബിരുദവും നേടി. 2017-ൽ എം.ടെക്. പാസായി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തിൽ സെലക്ഷൻ ലിസ്റ്റിൽ ഒന്നാമതുണ്ടായിരുന്നു. പക്ഷേ, ജോലി ലഭിച്ചില്ലെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. . മറ്റു പല സ്ഥലങ്ങളിലും സമാന അനുഭവം. ഒടുവിൽ കഴിഞ്ഞവർഷം പി.എസ്.സി., ബാങ്ക് കോച്ചിങ്ങിന് പോയിത്തുടങ്ങി. ''മത്സരപരീക്ഷകൾ വഴിയാകുമ്പോൾ ജോലിയിൽ എച്ച്.ഐ.വി. ബാധിതരുടെ കുടുംബത്തിൽ നിന്നെന്ന കാരണത്താൽ ഒഴിവാക്കില്ലല്ലോ എന്നാണ് മൂത്തമകൾ പറയുന്നത്.

വാർത്ത വന്നതിൽ പിന്നെയാണ് എംഎ‍ൽഎ വീട്ടിൽ വന്നത്. പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെംബറെയുമൊക്കെ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഞങ്ങൾ കണ്ടത്. നൂറ് ശതമാനം സാക്ഷരത കൊണ്ട് ഞങ്ങളോടുള്ള വിവേചനം അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന് അക്ഷപ പറയുന്നു. വെല്ലുവിളികളെ അതിജീവിച്ചവളെന്നും പ്രതിസന്ധികളെ വിജയിച്ചവരെന്നുമൊക്കെയുള്ള വിശേഷണങ്ങൾ പോലും വെറുത്ത് തുടങ്ങിയെന്നും യുവതി പറയുന്നു.

അത്രയേറെ വിവേചനമാണ് പഠന കാലത്ത് നേരിട്ടത്. ഹോസ്റ്റലിൽ നിന്ന് മാറി താമസിക്കേണ്ടി വന്നു. പകരം കണ്ടു പിടിച്ച താമസ സ്ഥലം ഓൾഡ് ഏജ് ഹോം. ഡെലിവറി ഏജന്റായും ബംഗളൂരുവിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുമായി ജോലി ചെയ്തെങ്കിലും കോവിഡ് വന്നതോടെ അതും മുടങ്ങിയെന്ന് അനന്തു. ആരുടെ മുന്നിലും കൈനീട്ടാതെ ആത്മാഭിനമുള്ള ജോലിയാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബം പറയുന്നു. 2013ൽ നടൻ സുരേഷ് ഗോപി അക്ഷരയെയും അനന്ദുവിനെയും സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയും ബന്ധപ്പെട്ട അധികൃതരും ഇടപെടുമെന്ന പ്രതീക്ഷയിലാണ് രമയും കുടുംബവും. കുടുംബത്തിന്റെ സംരക്ഷണ ചുമതല ജനമൈത്രി പൊലീസ് ഏറ്റെടുക്കുമെന്ന് എഡിജിപി ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP