Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടിയൂരിൽ ഇന്ന് പുണർതം ചതുശ്ശതം

സ്വന്തം ലേഖകൻ

കൊട്ടിയാർ: കോവിഡ് നിയന്ത്രണങ്ങൾക്കിടെയിലും ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം തുടരുന്നു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ശനിയാഴ്‌ച്ചഭഗവാന് സമർപ്പിച്ചു. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് സാധാരണ പായസം തയ്യാറാക്കുന്നത് .

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കാൽവട്ടള പായസ നിവേദ്യമാണ് നടത്തിയത്. മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു. ഇന്ന് രണ്ടാമത്തെ പായസ നിവേദ്യമായ പുണർതം ചതുശ്ശതം ഭഗവാന് സമർപ്പിക്കും. വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവും നടന്നു. ഉച്ചയ്ക്ക് കോട്ടയം സ്വരൂപത്തിലെ സ്ത്രീകൾക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർന്ന് നൽകുന്ന ചടങ്ങ് കോവിഡ് നിയന്ത്രണങ്ങൾ കാരണം നടന്നില്ല. രാത്രി പൂജയ്ക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകി. തൃക്കൂർ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകാറുള്ളൂ.

ഒരു തറവാട്ടിലെ മൂന്നു പേർ വച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. 16 നാണ് മകം കലംവരവ്. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം കടുത്ത കൊ വിഡ്‌നിയന്ത്രണങ്ങളോടെയാണ് കൊട്ടിയൂരിൽ ഇക്കുറി ഉത്സവചടങ്ങുകൾ നടത്തുന്നത്.ഭക്തജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP