Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

യുഎസിലെ വിലക്കയറ്റ ഭീഷണിയും ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നു; സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനവും നിർണായകമായി; പവന് ഇപ്പോൾ വില 36,600 രൂപ

യുഎസിലെ വിലക്കയറ്റ ഭീഷണിയും ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നു; സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനവും നിർണായകമായി; പവന് ഇപ്പോൾ വില 36,600 രൂപ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാജ്യത്തെ സ്വർണ്ണവിലയിൽ ഒര മാസത്തോളമായി കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ സ്വർണ്ണവില കുറഞ്ഞിരുന്നു. ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. വ്യാഴാഴ്ച പവന് 80 രൂപയും ഗ്രാമിന് 8 രൂപയും വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയായിരുന്നു. അന്ന് പവന് 36,960 രൂപയായിരുന്നു സ്വർണവില. നാലാം തീയതിയായിരുന്നു ഈ മാസം ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. പവന് 36,400 രൂപ. കേരളത്തിൽ അടക്കം ജുവല്ലറികൾ അടഞ്ഞു കിടക്കുന്നതും കല്യാണങ്ങൾ കുറഞ്ഞതും അടക്കം സ്വർണ്ണവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ഔൺസിന് 21.21 ഡോളർ കുറഞ്ഞ് 1876 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോദിറ്റി വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് എംസിഎക്‌സിൽ 48,880 രൂപയാണ് ഇന്നലെത്തെ വില.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. ഇതിനുശേഷം മൂന്ന് തവണയായി 800 രൂപ വർധിച്ചു. ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഒരുമാസം മുൻപ് മുതൽ വർധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. ധന വിപണിയിൽ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ തിരിയാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഫെബ്രുവരിയിൽ പവന് 2640 രൂപയും മാർച്ചിൽ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലിൽ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രിൽ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രിൽ ഒന്നാം തീയതി). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചത്. എന്നാൽ ഈ മാസം സ്വർണവില ഏറിയും കുറഞ്ഞ് നിൽക്കുകയാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ 46,050, മുംബൈ 47,770, ന്യൂഡൽഹി 48,260, കൊൽക്കത്ത 48,570, ബാംഗ്ലൂർ 45,750, ഹൈദരാബാദ് 45,750, പൂണെ 47,770, ബറോഡ 48,310, അഹമ്മദാബാദ് 48,310, ജയ്പുർ 48,260, ലഖ്നൗ 48,260, കോയമ്പത്തൂർ 46,360, മധുര 46,360, വിജയവാഡ 45,750, പാട്ന 47,770, നാഗ്പൂർ 47,770, ചണ്ഡിഗഡ് 48,260, സൂറത്ത് 48,310, ഭുവനേശ്വർ 45,750, മാംഗ്ലൂർ 45,750, വിശാഖപട്ടണം 45,750, നാസിക് 47,770, മൈസൂർ 45,750.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP