Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജി 7 രാഷ്ട്രത്തലവന്മാർക്ക് മുൻപിൽ ആകാശവിസ്മയമൊരുക്കി ബ്രിട്ടൻ; വിലയേറിയ സുന്ദര വസ്ത്രങ്ങൾ അണിഞ്ഞ് ഫാഷൻ കാട്ടി ഭരണാധികാരികളുടെ ഭാര്യമാർക്ക് ബാർബിക്യൂ ദിനങ്ങൾ; കോവിഡ് കാലത്തും ലോകനേതാക്കൾ ആഹ്ലാദത്തിൽ

ജി 7 രാഷ്ട്രത്തലവന്മാർക്ക് മുൻപിൽ ആകാശവിസ്മയമൊരുക്കി ബ്രിട്ടൻ; വിലയേറിയ സുന്ദര വസ്ത്രങ്ങൾ അണിഞ്ഞ് ഫാഷൻ കാട്ടി ഭരണാധികാരികളുടെ ഭാര്യമാർക്ക് ബാർബിക്യൂ ദിനങ്ങൾ; കോവിഡ് കാലത്തും ലോകനേതാക്കൾ ആഹ്ലാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ഭരണാധികാരികൾ എന്ന് വിശേഷിപ്പിക്കാവുന്ന ജി 7 രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഭാര്യമാർക്ക് ഇന്നലെ ആഹ്ലാദത്തിന്റെ ദിനമായിരുന്നു. കടൽത്തീരത്ത് ബാർബെക്യുവിനായി ഒന്നിച്ച പ്രഥമ വനിതമാർക്ക് ആനന്ദമേകി ഒരു വയസ്സുകാരൻ കൊച്ചു ബോറിസ് ജോൺസനും കൂട്ടിനുണ്ടായിരുന്നു. കാർബിസ് ബേയിൽ നടന്ന ആഘോഷചടങ്ങിൽ അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു വിൽഫ്രഡ്. ജിൽ ബൈഡൻ ഉൾപ്പടെയുള്ള പ്രഥമവനിതമാർ കുഞ്ഞു വിൽഫ്രഡിനെ ഓമനിക്കാൻ മത്സരിക്കുകയായിരുന്നു.

ജി 7 ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾക്കും അവരുടെ പത്നിമാർക്കും നയനാനന്ദകരമായ കാഴ്‌ച്ചയേകി ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് ആകാശത്ത് അദ്ഭുതക്കാഴ്‌ച്ചകൾ രചിച്ചു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് ഒരു ഫാഷൻ ഷോയെ ഓർമ്മിപ്പിക്കും വിധമായിരുന്നു പ്രഥമ വനിതകൾ ആഘോഷത്തിനെത്തിയത്. നിറയെ പർപ്പിൾനിറത്തിൽ പൂക്കൾ പ്രിന്റ് ചെയ്ത നിലത്തുമുട്ടുന്നു ഗൗൺ ആയിരുന്നു കാരിയുടെ വേഷമെങ്കിൽ മുട്ടിനു താഴെമാത്രം ഇറക്കമുള്ള ചിത്രശലഭങ്ങൾ നിറഞ്ഞഒന്നായിരുന്നു ജിൽ ബൈഡന്റെ വസ്ത്രം.

ആഹ്ലാദത്തിന് മികവേകുവാൻ റോയൽ എയർഫോഴ്സിന്റെ എയ്‌രോബാറ്റിക് ടീം എന്നറിയപ്പെടുന്ന പ്രത്യേക സംഘമാണ് ആകാശത്ത് ചുവപ്പ്, വെള്ള നീല നിറങ്ങളാൽ വിസ്മയം തീർത്തത്. അതിനു തൊട്ടുമുൻപായി കോൺവെല്ലിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്നലെ എത്തിയ അതിഥികളെ സ്വീകരിക്കുവാൻ ബോറിസ് ജോൺസനും ഭാര്യ കാരിയും എത്തിയിരുന്നു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ്, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൾ റാംഫോസ, ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേ-ഇൻ എന്നിവരായിരുന്നു ഇന്നലെ സമ്മേളനത്തിനെത്തിയത്.

ദക്ഷിണാഫ്രിക്കയും ദക്ഷിണകൊറിയയും ജി 7 അംഗങ്ങൾ അല്ലെങ്കിലും ബ്രിട്ടന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇവരും ഇന്നലെ നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. തുടർച്ചയായി നാലാം ദിവസവും രോഗബാധിതരുടേ എണ്ണം 7000 കടന്ന സഹചര്യത്തിലാണ് ഈ ബാർബെക്യു പാർട്ടി നടന്നതെന്നാതാണ് ഏറേ ശ്രദ്ധേയം. അതിനു മുൻപായി, നോർത്തേൺ അയർലൻഡിനെ ബ്രിട്ടന്റെ ഭാഗമായി തന്നെ കണക്കാക്കിവേണം ബ്രെക്സിറ്റ് കരാറുമായി മുന്നോട്ട് പോകാൻ എന്ന് ബോറിസ് ജോൺസൺയൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായും ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കലുമായും നടത്തിയ ചർച്ചകളിലും ബോറിസ് ജോൺസൺ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അതേസമയം, കാർബിൽ ബേയിൽ നടന്ന ജി 7 പ്രഥമ വനിതകളുടെ അനൗപചാരിക ഒത്തുചേരലും ആഹ്ലാദം നിറഞ്ഞ ഒരു അനുഭവമായി മാറി. നീല സ്യുട്ട് ധരിച്ചെത്തിയ കാരിഒരു ആതിഥേയയുടെ ഭാഗം നന്നായി നിർവഹിച്ചു. അതേസമയം വെളുത്ത നിറത്തിൽ ചിത്രശലഭങ്ങൾ പ്രിന്റ് ചെയ്ത വേഷവുമണിഞ്ഞെത്തിയ ജിൽ ബൈഡൻ കടലിൽ നിന്നുള്ള കുളിർക്കാറ്റിൽ നിന്നും രക്ഷനേടാൻ നീലനിറത്തിലുള്ള ഷാളും ധരിച്ചിരുന്നു. ഇമ്മാനുവൽ മാക്രോണിന്റെ പത്നി ബ്രിജിറ്റ് കറുത്ത വേഷത്തിലായിരുന്നു എത്തിയത്.

ഇതിനു തൊട്ടുമുൻപായി പ്രഥമ വനിതമാർ കോൺവെല്ലിലെ മിനാക്ക് തീയറ്റർ സന്ദർശിക്കുകയും ഓഷൻ വേൾഡിന്റെ കലാപരിപാടികൾ ആസ്വദിക്കുകയും ചെയ്തിരുന്നു. കലാകാരന്മാരുമായി അവർ കുറച്ചുനേരം സംസാരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP