Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്, ഐ ലവ് യൂ! ആദ്യ ഗോളിന് പിന്നാലെ കാമറയ്ക്ക് മുന്നിലേക്ക് ഓടിയടുത്തു; ഗോളുകൾ എറിക്‌സന് സമർപ്പിച്ചു ലുക്കാകു: യൂറോയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ റഷ്യയെ തകർത്ത് ബെൽജിയം

ക്രിസ്, ഐ ലവ് യൂ! ആദ്യ ഗോളിന് പിന്നാലെ കാമറയ്ക്ക് മുന്നിലേക്ക് ഓടിയടുത്തു; ഗോളുകൾ എറിക്‌സന് സമർപ്പിച്ചു ലുക്കാകു: യൂറോയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ റഷ്യയെ തകർത്ത് ബെൽജിയം

സ്വന്തം ലേഖകൻ

സെന്റ് പീറ്റേഴ്‌സ്ബർഗ്: പരിേേക്കറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്രിസ്റ്റ്യൻ എറിക്‌സണു വേണ്ടി ഒരു ഗോൾ നേടാൻ ഡെന്മാർക്ക് ടീമിനായില്ലെങ്കിലും ഇന്റർ മിലാൻ ക്ലബ്ബിലെ സഹതാരം റൊമേലു ലുക്കാകു അതു സാധിച്ചു- ഒന്നല്ല, 2 ഗോളുകളാണ് ലുക്കാകു നേടിയത്. ലുക്കാകുവിന്റെ ഇരട്ടഗോളിൽ, ഫിഫ റാങ്കിങ്ങിലെ ഒന്നാമന്മാരായ ബൽജിയം യൂറോയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ റഷ്യയെ 3-0നു തകർത്തു.

ഗോൾനേട്ടം എറിക്‌സണു സമർപ്പിച്ചാണ് ലുക്കാകു ആശുപത്രിയിൽ തുടരുന്ന കൂട്ടുകാരനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ആദ്യഗോൾ നേടിയതിനു പിന്നാലെ ക്യാമറയ്ക്കടുത്തേക്ക് ഓടിയെത്തിയ ലുക്കാകു ഉച്ചത്തിൽ പറഞ്ഞു. ക്രിസ്, ഐ ലവ് യൂ! 10, 88 മിനിറ്റുകളിലായിരുന്നു ലുക്കാകുവിന്റെ ഗോളുകൾ. 34-ാം മിനിറ്റിൽ തോമസ് മ്യൂനിയറും ബൽജിയത്തിനായി ഗോൾ നേടി.

ഇന്നലെ നടന്ന യൂറോകപ്പിൽ, ഫിൻലൻഡ്-ഡെന്മാർക്ക് മത്സരത്തിന്റെ ആദ്യപകുതിയിൽ ഡെന്മാർക്ക് താരം ക്രിസ്ത്യൻ എറിക്സൻ കുഴഞ്ഞുവീണു. ഹൃദയാഘാതമെന്ന സംശയത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സിപിആർ കൊടുത്തും ഡീഫിബ്ലിലിറ്റേർ ഉപയോഗിച്ചും എറിക്സണെ രക്ഷിക്കാൻ മെഡിക്കൽ ടീം ശ്രമിക്കുന്നത് കാണമായിരുന്നു. ഡാനിഷ് ടീമംഗങ്ങൾ അദ്ദേഹത്തിന് ചുറ്റും കണ്ണീരോടെ മറയൊരുക്കി നിന്നു.യൂറോയിലെ ഡെന്മാർക്കിന്റെ ഓപ്പണിങ് മാച്ചാണിത്.

ഏകദേശം ആദ്യപകുതിയുടെ അവസാനത്തോടെയാണ് ഒരുത്രോ ഇന്നിനെ തുടർന്നാണ് ഇന്റർമിലാൻ താരം കുഴഞ്ഞുവീണത്. പാർക്കൻ സ്റ്റേഡിയത്തിലായിരുന്നു കളി. ഇംഗ്ലീഷ് റഫറി ആന്റണി ടെയ്ലർ ഉടൻ കളി നിർത്തി വച്ചു. അദ്ദേഹത്തെ പോലെ സ്റ്റേഡിയത്തിലെ കാണികൾക്കും കാഴ്ച നടുക്കമായി. 29 കാരനായ താരത്തിന്റെ ഭാര്യ സ്റ്റാൻഡ്സിൽ കരയുന്ന കാഴ്ചയും ഹൃദയഭേദകമായി.

കുഴഞ്ഞുവീഴുന്ന സമയത്ത് മറ്റുകളിക്കാരൊന്നും ക്രിസ്ത്യൻ എറിക്സന്റെ അടുത്തില്ലായിരുന്നു. പരിഭ്രാന്തരായ ടീമംഗങ്ങൾ ഡോക്ടർമാർക്കും ഫിസിയോകൾക്കും വേണ്ടി നിലവിളിച്ചു. എറിക്സണെ രക്ഷിക്കാൻ ഡോക്ടർമാർ നെഞ്ചത്തിടിച്ചും മറ്റും പരിശ്രമിക്കുന്നുണ്ടായിരുന്നു. എറിക്സണെ സ്ട്രെക്ച്ചറിൽ ഫീൽഡിന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും ടീമംഗങ്ങൾ മറയൊരുക്കി.

എറിക്സൺ ഡെന്മാർക്കിന്റെ മിഡ്ഫീൽഡറാണ്. ഇറ്റാവിയൻ സീരി എ യിൽ ഇന്റർ മിലാൻ കളിക്കാരനും. 2020 ലെ ഫിഫ ലോക കപ്പിൽ എറിക്സൺ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP