Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോകപ്പിൽ നടുക്കുന്ന കാഴ്ച; ഫിൻലൻഡ്-ഡെന്മാർക്ക് മത്സരത്തിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണു; കോപ്പൻഹേഗനിലെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത് ക്രിസ്ത്യൻ എറിക്‌സൺ; ചുറ്റും കണ്ണീരണിഞ്ഞ് ഡാനിഷ് കളിക്കാർ; 29 കാരനായ താരത്തിന് ഹൃദയാഘാതമെന്ന് സംശയം; പ്രാർത്ഥനയോടെ ആരാധകർ

യൂറോകപ്പിൽ നടുക്കുന്ന കാഴ്ച; ഫിൻലൻഡ്-ഡെന്മാർക്ക് മത്സരത്തിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണു; കോപ്പൻഹേഗനിലെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത് ക്രിസ്ത്യൻ എറിക്‌സൺ;  ചുറ്റും കണ്ണീരണിഞ്ഞ് ഡാനിഷ് കളിക്കാർ; 29 കാരനായ താരത്തിന് ഹൃദയാഘാതമെന്ന് സംശയം; പ്രാർത്ഥനയോടെ ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

കോപ്പൻഹേഗൻ: യൂറോകപ്പിൽ, ഫിൻലൻഡ്-ഡെന്മാർക്ക് മത്സരത്തിനിടെ ദുരന്തം. കോപ്പൻഹേഗനിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ ഡെന്മാർക്ക് താരം ക്രിസ്ത്യൻ എറിക്‌സൻ കുഴഞ്ഞുവീണു. ഹൃദയാഘാതമെന്നാണ് സംശയം. സിപിആർ കൊടുത്തും ഡീഫിബ്ലിലിറ്റേർ ഉപയോഗിച്ചും എറിക്‌സണെ രക്ഷിക്കാൻ മെഡിക്കൽ ടീം ശ്രമിക്കുന്നത് കാണമായിരുന്നു. ഡാനിഷ് ടീമംഗങ്ങൾ അദ്ദേഹത്തിന് ചുറ്റും കണ്ണീരോടെ മറയൊരുക്കി നിന്നു.യൂറോയിലെ ഡെന്മാർക്കിന്റെ ഓപ്പണിങ് മാച്ചാണിത്.

ഏകദേശം ആദ്യപകുതിയുടെ അവസാനത്തോടെയാണ് ഒരുത്രോ ഇന്നിനെ തുടർന്നാണ് ഇന്റർമിലാൻ താരം കുഴഞ്ഞുവീണത്. പാർക്കൻ സ്റ്റേഡിയത്തിലായിരുന്നു കളി.

ഇംഗ്ലീഷ് റഫറി ആന്റണി ടെയ്‌ലർ ഉടൻ കളി നിർത്തി വച്ചു. അദ്ദേഹത്തെ പോലെ സ്‌റ്റേഡിയത്തിലെ കാണികൾക്കും കാഴ്ച നടുക്കമായി.29 കാരനായ താരത്തിന്റെ ഭാര്യ സ്റ്റാൻഡ്‌സിൽ കരയുന്ന കാഴ്ചയും ഹൃദയഭേദകമായി. 

കുഴഞ്ഞുവീഴുന്ന സമയത്ത് മറ്റുകളിക്കാരൊന്നും ക്രിസ്ത്യൻ എറിക്‌സന്റെ അടുത്തില്ലായിരുന്നു. പരിഭ്രാന്തരായ ടീമംഗങ്ങൾ ഡോക്ടർമാർക്കും ഫിസിയോകൾക്കും വേണ്ടി നിലവിളിച്ചു. എറിക്‌സണെ രക്ഷിക്കാൻ ഡോക്ടർമാർ നെഞ്ചത്തിടിച്ചും മറ്റും പരിശ്രമിക്കുന്നുണ്ടായിരുന്നു. എറിക്‌സണെ സ്‌ട്രെക്ച്ചറിൽ ഫീൽഡിന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും ടീമംഗങ്ങൾ മറയൊരുക്കി.

2012ൽ പ്രീമിയർ ലീഗ് മത്സരത്തിനിടെ സാമനസാഹചര്യങ്ങളിൽ ഫാബ്രിസ് മുവാംബ ഗ്രൗണ്ടിൽ കുഴഞ്ഞുവീണിരുന്നു. എന്നാൽ, അദ്ദേഹം അദഭുതകരമായി രക്ഷപ്പെട്ടു. എറിക്‌സന് പിച്ചിൽ ചികിത്സ തുടരുന്നതിനിടെ, മുവാംബ ട്വീറ്റ് ചെയ്തു ദൈവമേ ദയ കാട്ടിയാലും.

എറിക്‌സൺ ഡെന്മാർക്കിന്റെ മിഡ്ഫീൽഡറാണ്. ഇറ്റാവിയൻ സീരി എ യിൽ ഇന്റർ മിലാൻ കളിക്കാരനും. 2020 ലെ ഫിഫ ലോക കപ്പിൽ എറിക്‌സൺ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP