Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദിലാ അബ്ദുള്ളയെ സ്വാധീനിക്കാനാകില്ലെന്ന് മാധ്യമ സുഹൃത്തിന് സന്ദേശം അയച്ച ഐഎഎസുകാരൻ; റവന്യൂ വകുപ്പിനെ ചൊൽപ്പടിക്ക് നിർത്തിയ രാഷ്ട്രീയ ഉന്നതൻ; മരം കൊണ്ടു പോയാൽ കൂട്ടരാജിയെന്ന് നിലപാട് എടുത്ത വയനാട് സിപിഐയിലെ പരിസ്ഥിതി സ്‌നേഹികളും; അഗസ്റ്റിൻ സഹോദരങ്ങൾ പിന്നിൽ വൻതോക്കുകൾ; എഡിജിപി ശ്രീജിത്തിൽ ഏവർക്കും പ്രതീക്ഷ

അദിലാ അബ്ദുള്ളയെ സ്വാധീനിക്കാനാകില്ലെന്ന് മാധ്യമ സുഹൃത്തിന് സന്ദേശം അയച്ച ഐഎഎസുകാരൻ; റവന്യൂ വകുപ്പിനെ ചൊൽപ്പടിക്ക് നിർത്തിയ രാഷ്ട്രീയ ഉന്നതൻ; മരം കൊണ്ടു പോയാൽ കൂട്ടരാജിയെന്ന് നിലപാട് എടുത്ത വയനാട് സിപിഐയിലെ പരിസ്ഥിതി സ്‌നേഹികളും; അഗസ്റ്റിൻ സഹോദരങ്ങൾ പിന്നിൽ വൻതോക്കുകൾ; എഡിജിപി ശ്രീജിത്തിൽ ഏവർക്കും പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വയനാട്ടിലെ മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ കണക്കു കൂട്ടൽ തെറ്റിച്ചത് സിപിഐ ജില്ലാ ഘടകമെന്ന് സൂചന. കെ രാജു വനം മന്ത്രിയായിരുന്നപ്പോൾ വയനാട് സിപിഐ ഘടകം നടത്തിയ ഇടപെടലാണ് മരം കടത്തിന് താമസമുണ്ടാക്കിയത്. ഇതാണ് പിന്നീട് കോടികളുടെ കൊള്ള പുറംലോകത്ത് എത്തിക്കാൻ വഴിയൊരുക്കിയത്. ചില മാധ്യമ പ്രവർത്തകരും തിരുവനന്തപുരം കേന്ദ്രീകരിച്ച് മരം മുറിയിൽ കൊള്ളക്കാർക്ക് അനുകൂലമായ നിലപാടുകൾ എടുത്തിരുന്നു. ഇത് മനസ്സിലാക്കിയാണ് ഫെബ്രുവരിയിൽ സിപിഐ വയനാട് ഘടകം രംഗത്ത് എത്തിയത്.

റവന്യൂവകുപ്പിലെ ഉത്തരവായിരുന്നു കൊള്ളയ്ക്ക ആധാരമായത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ചിലരും ഇതിന് പിന്നിൽ കരുക്കൾ നീക്കം, മാധ്യമ പ്രവർത്തകരുമായി ചേർന്ന് രണ്ടു ഉദ്യോഗസ്ഥരും റവന്യൂ വകുപ്പിൽ സ്വാധീനം ചെലുത്തി. ഐ എ എസുകാരായ ചിലരാണ് ഇതിന് പിന്നിൽ. ഇതിലൊരാൾ വയനാട് കളക്ടർ ആദില അബ്ദുള്ളയെ ഒരു കാരണവശാലും സ്വാധീനിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അഗസ്റ്റിൻ സഹോദരങ്ങൾക്ക് നൽകിയിരുന്നു. ഇത് സത്യമാവുകയും ചെയ്തു. ആദില നടത്തിയ ഇടപെടലും വനംകൊള്ളക്കാർക്ക വിനയായി. എന്നാൽ ഇപ്പോഴും സർക്കാർ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റു ചെയ്യാതെ ഒത്തുകളിക്കുകയാണ്.

ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് അന്വേഷണം ഏറ്റെടുക്കുന്നതോടെ കാര്യങ്ങൾ മാറും. അപ്പോഴും മരം മുറിക്ക് വേണ്ടി അന്യായ ഉത്തരവ് ഇറക്കാൻ കൂട്ടു നിന്ന റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടി ഉണ്ടാകുമെന്ന് ആർക്കും അറിയില്ല. ഒരു മുതിർന്ന നേതാവിന്റെ സഹായവും ഇക്കാര്യത്തിൽ കൊള്ളക്കാർക്ക് കിട്ടി. അതുകൊണ്ടാണ് റവന്യൂ വകുപ്പ് മൗനം തുടർന്നത്. വനം മന്ത്രിയായിരുന്ന കെ രാജു ആദ്യ ഘട്ടത്തിൽ ഇതിനെ റവന്യൂഭൂമിയിലെ മരം മുറിയായാണ് കണ്ടത്. ഇതിനിടെയാണ് സിപിഐ ജില്ലാ ഘടകം ഇടപെട്ടത്. മരം കൊണ്ടു പോകാൻ അനുമതി നൽകിയാൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്ന് പോലും നേതാക്കൾ അറിയിച്ചു. ഇതോടെ രാജു കൊള്ളക്കാർക്ക് എതിരായി.

ഇതിന് ശേഷം തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും മരം കൊണ്ടു പോകാൻ ഇടപെടലുകൾ നടന്നു. ഇതാണ് വനംവകുപ്പിലെ ഒരുവിഭാഗം ചേർന്ന് പിടിച്ചതും സംസ്ഥാനത്താകെ നടന്ന തട്ടിപ്പ് പുറത്താക്കിയതും. ന്യൂസ് 24ലെ കോഴിക്കോട് റിപ്പോർട്ടർ ദീപക് ധർമ്മടം തുടക്കം മുതൽ ഇടപെടലുകൾ നടത്തി. കൊള്ള നടത്താൻ ചില വ്യാജ രേഖകൾ പ്രതികൾ ചമച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പിന് നൽകാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിലെ പ്രതിയാണ് ദീപക്. പാസ്‌പോർട്ടിലും ഇസിഎൻആർ പതിക്കാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയിട്ടുണ്ട്. ഈ ദീപക്കാണ് ഇവർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയതെന്നും സൂചനയുണ്ട്.

എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എല്ലാ തട്ടിലും അന്വേഷണം നടത്തും. മാധ്യമ ഇടപെടലുകളിലേക്ക് അന്വേഷണം എത്തുമോ എന്ന് ഇനിയും ഉറപ്പില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചും വനംകൊള്ളക്കാർക്ക് വേണ്ടി മാധ്യമ ഇടപെടലുകൾ നടന്നിരുന്നുവെന്നതാണ് വസ്തുത. റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം മനോരമ ചാനലിൽ അഭിമുഖം നൽകാൻ എത്തിയിരുന്നു. ഇതും ചാനൽ വണ്ടിയിലാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. തൃശൂരിൽ നിന്നും അഭിമുഖത്തിന് റോജി എത്തിയതും മടങ്ങിയതും ചാനൽ വാഹനത്തിൽ ആണെന്നാണ് പുറത്തു വരുന്ന സൂചന.

മുട്ടിൽ മരംമുറിയെ കുറിച്ച് വയനാട് കളക്ടർ നൽകിയ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നുകഴിഞ്ഞു. ഡിസംബറിൽ കളക്ടർ ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് കളക്ടർ കത്ത് നൽകിയത്. റവന്യൂ ഉത്തരവിന്റെ മറവിൽ വ്യാപക മരംമുറി നടക്കുമെന്നാണ് വയനാട് ജില്ലാ കളക്ടർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നത്. അതിനിടെ, 2020 ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു.

മുട്ടിൽ മരംമുറി വിവാദമാകും മുൻപേ അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നതായി മുൻ വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. വയനാട്ടിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകന്റെ പരാതി കിട്ടിയപ്പോൾ, ഫെബ്രുവരിയിൽത്തന്നെ നടപടിക്കു ശുപാർശ ചെയ്തു വനംവകുപ്പ് ആസ്ഥാനത്തേക്ക് അയച്ചു. ഇതേക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴും അന്വേഷണത്തിനു നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാകാം നിയമസഭയിൽ ചർച്ചയാകുംമുൻപേ വനം ഉദ്യോഗസ്ഥർ തടി പിടിച്ചെടുത്തു കേസെടുത്തത്. ഈ വിഷയത്തിൽ തന്നെ ആരും വന്നു കണ്ടിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകണം. അന്വേഷണ റിപ്പോർട്ടൊന്നും തന്റെ കാലത്തു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മുട്ടിൽ മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ കഴിഞ്ഞ ജൂണിൽ തന്നെ കണ്ടിരുന്നതായും ഇദ്ദേഹത്തെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മാംഗോ മൊബൈൽ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് റോജി എത്തിയത്. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യാനുള്ള താൽപര്യം അറിയിച്ചാണ് സമീപിച്ചത്. എന്നാൽ അതു തീരുമാനിക്കേണ്ടത് താനല്ലെന്ന് അവരോട് വ്യക്തമാക്കി. അവരിൽ നിന്നു നിവേദനം സ്വീകരിക്കുന്ന സമയത്തെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. അവരുമായി മറ്റു ബന്ധമില്ലെന്നും തന്റെ മടിയിൽ കനമില്ലെന്നും മന്ത്രി പറഞ്ഞു.

ഇതിനു ശേഷം റോജിയെ കണ്ടിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങിനു ക്ഷണിച്ചെങ്കിലും അസൗകര്യം കാരണം പങ്കെടുത്തില്ല. റോജിയെ കണ്ടതു കൊണ്ടു സഹായിക്കണമെന്നില്ല. മരം മുറിക്കുന്നതിന് വനം ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ല. റോജി പരാതി പറയേണ്ടത് മാധ്യമങ്ങളോടല്ല. അദ്ദേഹത്തിന് അന്വേഷണ സംഘത്തെ സമീപിക്കാം.കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി. ധനേഷ്‌കുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയിട്ടില്ല. ധനേഷ് കുമാറിന് തൃശൂർ-എറണാകുളം ജില്ലകളുടെ ചുമതലകളാണ് നൽകിയിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നവർ ഒരു കാരണവശാലും അവർക്ക് ബന്ധമുള്ള ജില്ലകളിൽ ഉണ്ടാകാൻ പാടില്ല. അതിനനുസരിച്ചാണ് സംഘത്തിൽ മാറ്റം വരുത്തിയത്.

റവന്യു വകുപ്പിന്റെ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതിൽ വനം വകുപ്പിന് പങ്കില്ല. ഉത്തരവിറക്കിയതും റദ്ദാക്കിയതും റവന്യു വകുപ്പാണ്. വനഭൂമിയിൽ നിന്നല്ല, പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചത്. വനഭൂമിയിൽ നിന്ന് ഒരടി വൃക്ഷം പോലും നഷ്ടപ്പെട്ടിട്ടില്ല. മരം മുറി വിഷയത്തിൽ ഇടക്കാല റിപ്പോർട്ട് 12 ദിവസത്തിനകം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരം കടത്താൻ ഉദ്യോഗസ്ഥർ കൂട്ടു നിന്നിട്ടുണ്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് വകുപ്പുകളുടെ അന്വേഷണം നടത്തും. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ല മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP