Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്; ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ സെമിയിൽ മറികടന്നത് മൂന്നര മണിക്കൂർ നീണ്ട ആവേശപ്പോരിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്; ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ സെമിയിൽ മറികടന്നത് മൂന്നര മണിക്കൂർ നീണ്ട ആവേശപ്പോരിൽ

സ്പോർട്സ് ഡെസ്ക്

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫൈനലിൽ. അഞ്ച് സെറ്റ് നീണ്ട പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ തോൽപ്പിച്ചാണ് സിറ്റ്സിപാസ് ഫൈനലിലെത്തിയത്. താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്.

മൂന്ന് മണിക്കൂറും 37 മിനിറ്റുമാണ് മത്സരം നീണ്ടുനിന്ന മത്സരത്തിൽ 3-6 3-6 6-4 6-4 3-6 എന്ന സ്‌കോറിനായിരുന്നു അഞ്ചാം സീഡായ സിറ്റ്സിപാസിന്റെ ജയം. ആദ്യ രണ്ട് സെറ്റുകളും അനായാസമായിരുന്നു സിറ്റ്സിപാസിന്. രണ്ടാം സെറ്റിൽ സ്വെരേവ് ഒരു തവണ സിറ്റ്സിപാസിന്റെ സെർവ് ബ്രേക്ക് ചെയ്തിരുന്നു. എന്നാൽ രണ്ട് തവണ തിരിച്ചടിച്ച് സിറ്റ്സിപാസ് സെറ്റ് സ്വന്തമാക്കി. എന്നാൽ ശക്തമായി തിരിച്ചെത്തിയ സ്വെരേവ് മൂന്നും നാലും സെറ്റ് സ്വന്തമാക്കി.

നിർണായകമായ അവസാന സെറ്റ് ആവേശം നിറഞ്ഞതായിരുന്നു. ആദ്യ സെർവിങ് ഗെയിമിൽ തന്നെ സിറ്റ്സിപാസ് മൂന്ന് ബ്രേക്ക് പോയിന്റുകൾ മറികടന്നു. പിന്നാലെ സ്വെരേവിന്റെ സെർവ് ബ്രേക്ക് ചെയ്ത സിറ്റ്സിപാസ് 4-1ന്റെ ലീഡും നേടി. തുടർന്ന് 3-5ലേക്കും. സ്വന്തം സെർവ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ സിറ്റ്സിപാസിന് ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് അരങ്ങൊരുങ്ങി.

ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്സിപാസ്. വനിതാ വിഭാഗത്തിൽ മത്സരിച്ച മരിയ സക്കറി സെമിയിൽ പുറത്താവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP