Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിറ്റക്‌സും കേരളം വിടുമോ? എംആർഎഫും സിന്തൈറ്റും, വി-ഗാർഡും കേരളം വിട്ടുപോയ പോലെ കിറ്റക്‌സും പൊറുതിമുട്ടി പോകുമോ? കമ്പനിയിൽ തുടർച്ചയായി നടക്കുന്ന ഉദ്യോഗസ്ഥ റെയ്ഡിനെതിരെ പൊട്ടിത്തെറിച്ച് സാബു ജേക്കബ്; ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും എംഡി; ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാമെന്നും പരിഹാസം

കിറ്റക്‌സും കേരളം വിടുമോ? എംആർഎഫും സിന്തൈറ്റും, വി-ഗാർഡും കേരളം വിട്ടുപോയ പോലെ കിറ്റക്‌സും പൊറുതിമുട്ടി പോകുമോ? കമ്പനിയിൽ തുടർച്ചയായി നടക്കുന്ന ഉദ്യോഗസ്ഥ റെയ്ഡിനെതിരെ പൊട്ടിത്തെറിച്ച് സാബു ജേക്കബ്; ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും എംഡി; ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാമെന്നും പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിറ്റക്‌സ് കമ്പനിയിൽ തുടർച്ചയായി നടക്കുന്ന റെയ്ഡുകൾക്കെതിരെ പൊട്ടിത്തെറിച്ച് എംഡിയും ട്വന്റി -20 കോർഡിനേറ്ററുമായ സാബു ജേക്കബ്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സിൽ പരിശോധനയ്ക്ക് എത്തിയത്. ആർക്കും നെഞ്ചത്ത് കയറി നിരങ്ങാവുന്ന ഒരു വർഗ്ഗമാണല്ലോ വ്യവസായികളെന്ന് കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെ വിമർശിച്ച് കൊണ്ടു സാബു ജേക്കബ് പറഞ്ഞു.

കിറ്റക്സ് കമ്പനിയിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ അവസ്ഥ ശോചനീയമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ലേബർ ഓഫീസർമാരും ആരോഗ്യവകുപ്പ് സംഘവും പ്രദേശത്ത് പരിശോധന നടത്തി. കിറ്റെക്സ് ഗാർമെന്റ്സിലെ തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലെ വൃത്തിഹീനവും അനാരോഗ്യകരമായ ചുറ്റുപാടുകളെ കുറിച്ച് ജില്ലാ കലക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും ദുരന്ത നിവാരണ അഥോറിറ്റിക്കും ലേബർ കമ്മീഷണർക്കും ജില്ലാ തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചതായും വാർത്തകൾ വന്നു. ഇതിനെ തുടർന്നാണ് സാബു ജേക്കബിന്റെ പ്രതികരണം.

15,000 പേർക്ക് തൊഴിൽ നൽകുന്നുവെന്നതാണ് തങ്ങൾ ചെയ്ത കുറ്റമെന്ന് സാബു ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെയൊരാളെ വെറുതെ വിടരുത്, അകത്തിടണം, പൂട്ടിക്കണം എന്നതാണ് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും മനോഭാവമെന്നും അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ട് കിറ്റക്‌സിൽ മാത്രം പരിശോധന എന്നതാണ് ചോദ്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ വേണ്ടത്?

കിറ്റക്‌സിലെ തൊഴിലാളികൾ രാത്രി ഉറങ്ങിയോ, ബ്രേക്ഫാസ്റ്റിന് മുട്ട ഉണ്ടായിരുന്നോ, മുട്ടയ്ക്ക് ഉപ്പുണ്ടായിരുന്നോ എന്നൊക്കെ അന്വേഷിക്കലും അത് സോഷ്യൽ മീഡിയയിൽ തട്ടിവിടലും മാത്രമാണ് ചിലർക്ക് പണിയെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. ഈ കുറ്റം പറയുന്നവർ ആരെങ്കിലും, സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ആർക്കെങ്കിലും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ടോ എന്നും മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം തിന്നു ജീവിക്കുന്നതല്ലാതെ ഒരാൾക്കെങ്കിലും ഒരുദിവസത്തെ ജോലി കൊടുത്തിട്ടുണ്ടോ എന്നും സാബു ജേക്കബ് ചോദിച്ചു. ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിറ്റക്‌സ് ഫാക്ടറിയിൽ തൊഴിലാളികൾക്ക് കൊടുക്കുന്ന സൗകര്യങ്ങൾ പോരെന്ന് പറയുന്നവർ ഒരെണ്ണം തുടങ്ങി കാണിക്കട്ടെ എന്നും സാബു ജേക്കബ് വെല്ലുവിളിച്ചു. ഒരുവ്യവസായം തുടങ്ങി 10 പേർക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും ശമ്പളവും ഒക്കെ കൊടുത്ത് നടത്തി കാണിച്ചിട്ടാവാം വാചകമടി.

25 ലക്ഷം മലയാളികൾ ആണ് ഇതരസംസ്ഥാനങ്ങളിൽ പോയി തൊഴിലെടുക്കുന്നതെന്നും ജീവിക്കണം എന്നുണ്ടെങ്കിൽ മലയാളിക്ക് ഇതരസംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. എംആർഎഫും സിന്തൈറ്റും, വി-ഗാർഡ് തുടങ്ങിയ വൻകിട കമ്പനികൾ എന്തുകൊണ്ട് കേരളം വിട്ടുപോയി എന്നും സാബു ജേക്കബ് ചോദിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം 38 ലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നു. ഇതുകൊണ്ട് ആർക്കാണ് നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആരും ഒട്ടും ആശ കൈവിടരുതെന്നും ഒത്തൊരുമിച്ച് ഉത്സാഹിച്ചാൽ ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാം, മാറ്റണം എന്ന പരിഹാസത്തോടെയാണ് സാബു ജേക്കബ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP