Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച എൽഎസ്ഡി മയക്കുമരുന്ന് സ്ട്രിപ്പുമായി യുവാവ് പിടിയിൽ; മംഗളൂരു കദ്രി പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട് സ്വദേശിയായ യുവാവിനെ; പ്രകോപനം സൃഷ്ടിക്കാൻ ശ്രമമെന്നും പൊലീസ്

ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച എൽഎസ്ഡി മയക്കുമരുന്ന് സ്ട്രിപ്പുമായി യുവാവ് പിടിയിൽ; മംഗളൂരു കദ്രി പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട് സ്വദേശിയായ യുവാവിനെ; പ്രകോപനം സൃഷ്ടിക്കാൻ ശ്രമമെന്നും പൊലീസ്

ബുർഹാൻ തളങ്കര

 മംഗളൂരു : ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളുമായുള്ള എൽഎസ്ഡി മയക്കുമരുന്ന് സ്ട്രിപ്പുമായി യുവാവിനെ മംഗളുരു കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അജിനാസിനെയാണ് (25) 16,80,000 രൂപ വിലമതിക്കുന്ന 840 എൽഎസ്ഡി സ്ട്രിപ്പുകളുമായി അറസ്റ്റ് ചെയ്തത്. ദൈവങ്ങളുടെയും മറ്റുമുള്ള പടങ്ങൾ പതിച്ച എൽഎസ്ഡി മയക്കുമരുന്നിന്റെ ഒരു സ്ട്രിപ്പിന് 2,000 രൂപ മുതൽ 6,000 രൂപ വരെയാണ് പ്രതി ഈടാക്കിയിരുന്നത്.

നേരത്തെ കേരളം, ഗോവ, മംഗളൂരു എന്നിവിടങ്ങളിലെ നിശാ പാർട്ടികളിൽ പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. വലിയ മയക്ക് മരുന്ന് ശേഖരമാണ് പിടികൂടിയത്. ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കാനായുള്ള ഏജന്റ്മാരും ഇവരുടെ പിന്നിൽ ഉണ്ടെന്ന് പൊലീസ് കരുതുന്നു. ഇതിൽ ഉൾപ്പെട്ട എല്ലാവരേയും അന്വേഷിച്ച് പിടികൂടുക തന്നെ ചെയ്യുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. മയക്കു മരുന്നു പിടികൂടിയ പൊലീസ് സംഘത്തിന് 10,000 രൂപ പാരിതോഷികം കമ്മീഷണർ പ്രഖ്യാപിച്ചു.

ഹൈന്ദവദൈവങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്തവും പ്രകോപനപരവുമായ ചിത്രങ്ങളാണ് ഇത്തരം എൽ എസ് ഡി മയക്കുമരുന്നുകളിൽ ഉപയോഗിക്കുന്നത് .ഇത് വിശ്വാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP