Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശാവർക്കർമാർക്ക് അർഹമായ അടിസ്ഥാന വേതനം നൽകണം; വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

കോവിഡ് മുൻനിരപ്പോരാളികളായ ആശാവർക്കർമാർക്ക് അർഹമായ അടിസ്ഥാന വേതനം സർക്കാർ ഉടൻ ലഭ്യമാക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

തുഛമായ ഓണറേറിയത്തെ മാത്രം ആശ്രയിക്കുന്നതിലൂടെ അങ്ങേയറ്റം വിഷമകരമായ ജീവിത സാഹചര്യത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. കോവിഡിന്റെ കർമഭടന്മാരായ ആശാവർക്കർമാർ ഒഴിവുദിനങ്ങളില്ലാതെയാണ് അഹോരാത്രം സേവനങ്ങളിൽ ഏർപ്പെടുന്നത്.സേവന സമയങ്ങളിൽ അനിവാര്യമായ മാസ്‌കുകളും സാനിറ്റൈസറുകളും യാത്രാ ചിലവുകളും ഇന്റർനെറ്റ് സൗകര്യങ്ങളും മറ്റും തുഛമായ ഓണറേറിയത്തിൽനിന്നുള്ള സ്വന്തം ചെലവിലാണ് നടത്തുന്നത്. മതിയായ തൊഴിൽ സുരക്ഷയൊ ഇൻഷുറൻസ് പരിരക്ഷയൊ അവർക്ക് ലഭിക്കുന്നില്ലയെന്നത് പരിതാപകരമാണ്.

ദുർബല സാമൂഹിക-കുടുംബ സാഹചര്യങ്ങളിൽ നിന്നുള്ളവരായ ആശാവർക്കർമാരെ അടിമ വേലക്കാരാക്കി അവഗണിക്കുന്ന മനുഷ്യത്വ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ സമീപനങ്ങൾക്കെതിരിൽ, ആശാവർക്കർമാരെ മുന്നിൽനിർത്തി ശബ്ദമുയർത്തുമെന്നും ജബീന ഇർഷാദ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP