Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ റെയിൽ: മുഴുവൻ നടപടികളും നിർത്തിവയ്ക്കണം. സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതി

സ്വന്തം ലേഖകൻ

കൊച്ചി:കെ റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള കൃത്യമായ സാമൂഹ്യ ആഘാതപഠനമോ പരിസ്ഥിതി ആഘാത പഠനമോ നടത്താതെയും നാഷണൽ പഹരിത ട്രിബ്യൂണൽ (എൻജിടി ) ന്റെ നിലനിൽക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു കൊണ്ടുമാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിൽ കൃത്യമായ പഠന റിപ്പോർട്ട് ഇല്ലാത്ത ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും ബന്ധപ്പെട്ട മുഴുവൻ നടപടികളും സർക്കാർ അടിയന്തരമായി നിർത്തിവെക്കണമെന്നും സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതി

സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലെ സമരസമിതി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട്എം ബി ബാബുരാജ് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ എസ് രാജീവൻ തുടർ സമര പ്രഖ്യാപനം നടത്തി.

അടിക്കടി പ്രളയവും ചെറിയൊരു മഴപെയ്യുമ്പോൾ പോലും വെള്ളപ്പൊക്കവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കെ റെയിൽ പോലെയുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്നും പദ്ധതിക്കുവേണ്ടി സാമ്പത്തികം ഇനി ചെലവിടരുതെന്നും യോഗം ഉദ്ഘാടനം ചെയ്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയെ തകർക്കുന്നതും ലക്ഷക്കണക്കിനാളുകളെ കുടിയിറക്കുന്നതും കേരളത്തിന് വളരെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായ ഈ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം കൊടുത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ യോഗം തീരുമാനിച്ചു. നാളെ ജൂൺ പതിനൊന്നാം തീയതി പ്രതിഷേധദിനം ആചരിച്ചു കൊണ്ട് എല്ലാ ജില്ലകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രതിഷേധ പരിപാടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കുസുമം ജോസഫ് ,ജോൺ പെരുവന്താനം, എം ടി തോമസ് ചാക്കോച്ചൻ മണലേൽ ,ടിടി ഇസ്മായിൽ, ശൈവ പ്രസാദ് , രാമചന്ദ്രൻ കരവാരം,ബിനു കുര്യാക്കോസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP