Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവ് പട്ടിയുടെ കടിയേറ്റ് വിദേശ വനിതയും; തെരുവ് നായക്കളുടെ പേരിൽ കേരളത്തിനെതിരെ പ്രചാരണം ശക്തമായിരിക്കെ നാണം കെടാൻ ഒരു മട്ടാഞ്ചാരി കഥ

തെരുവ് പട്ടിയുടെ കടിയേറ്റ് വിദേശ വനിതയും; തെരുവ് നായക്കളുടെ പേരിൽ കേരളത്തിനെതിരെ പ്രചാരണം ശക്തമായിരിക്കെ നാണം കെടാൻ ഒരു മട്ടാഞ്ചാരി കഥ

മട്ടാഞ്ചേരി: കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് തെരുവു നായ ശല്യം. എന്നാൽ പട്ടിയെ കൊല്ലാൻ കേരളം തയ്യാറെടുക്കുന്നു പ്രചാരണം ശക്തമാക്കി നാണംകെടുത്താൻ ശ്രമിക്കുന്നവരുമുണ്ട്. ആക്രമണകാരിയായ പട്ടിയെ കൊല്ലുന്നതും ഇവർ എതിർക്കുന്നു. കേരളത്തിന്റെ പ്രബുദ്ധതയാണ് പട്ടിയെ കൊല്ലൽ ഇല്ലാതാക്കുന്നതെന്ന് ഇവർ പറയുന്നു. പക്ഷേ സത്യത്തിൽ നിന്ന് ഏറെ അകലെയാണ് ഈ പ്രചാരണങ്ങൾ. അനുദിനം തെരുവ് പട്ടികൾ കേരളത്തിന്റെ നഗരങ്ങൾ കീഴടക്കുന്നു. അതിന്റെ ഇരകളായി പാവപ്പെട്ടവർ മാറുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഭയത്തോടെ മാത്രമേ ഇന്ന് നിരത്തിൽ ഇറങ്ങാൻ കഴിയുന്നുള്ളൂ.

കൊച്ചിയിലെത്തിയ വിദേശിക്കുണ്ടായ അനുഭവം തന്നെ സംസ്ഥാനം നേരിടുന്ന ഭീഷണിയുടെ നേർ ചിത്രമാണ്. വിദേശ യുവതി അടക്കം മൂന്നു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആക്രമണത്തിൽ പരുക്കേറ്റത് ബൾഗേറിയയിലെ മാസിഡോണിയ സ്വദേശിനിയായ വെർക ബെഗറോവ(29)യ്ക്കാണ്. വെർകയുടെ കൈവിരൽ നായ കടിച്ചുമുറിച്ചു. തോളിലും കാലിലും പരുക്കേറ്റ വെർക പനയപ്പിള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

മട്ടാഞ്ചേരി യഹൂദത്തെരുവിൽ സിനഗോഗിലേക്ക് തിരിയുന്ന ജംക്ഷനിൽ ഇന്നലെ വൈകിട്ടു നാലരയോടെയായിരുന്നു സംഭവം. രണ്ടു കൂട്ടുകാരികൾക്കൊപ്പം യഹൂദപ്പള്ളി കാണാനെത്തിയതായിരുന്നു യുവതി. തോളിലെ ബാഗിൽ കടിച്ചുവലിച്ച ശേഷമായിരുന്നു നായയുടെ ആക്രമണം. വിദേശ സഞ്ചാരികളുടെ വരവിനെ പോലും ഈ സംഭവം പ്രതികൂലമായി ബാധിക്കും. കേരളത്തിലെ തെരുവുനായ്ക്കൾ അപകടകാരികളാണെന്നും സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്നും വിദേശ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് തൊട്ടുപിറകെയാണ് ഈ സംഭവം ഉണ്ടായത്. അതുകൊണ്ട് തന്നെ വിദേശ മാദ്ധ്യമങ്ങൾ ഇനിയും വാർത്തകളുമായെത്തും.  ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ തെരുവുനായ്ശല്യം രൂക്ഷമാണ്. വിനോദസഞ്ചാരികൾ നായ്ക്കൂട്ടത്തെ ഭയന്നാണു നാടുകാണാൻ ഇറങ്ങുന്നത്.

ഈ സംഭവത്തിനൊപ്പം മട്ടാഞ്ചേരി ബസാർ റോഡിൽ ജീവമാതാ പള്ളിക്കു സമീപം വൈകിട്ട് അഞ്ചരയോടെ കണ്ണമാലി ചെറിയകടവ് സ്വദേശിനി കുഞ്ഞമ്മയ്ക്ക് (72) നായയുടെ കടിയേറ്റു. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ ചികിൽസ നൽകി. ഫോർട്ട്‌കൊച്ചി അമരാവതി സ്വദേശി അനിലും (35) നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തി. ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞമാസം നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയതു 12 പേരാണ്. മഹാരാജാസ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും എത്തിയവർ ഒട്ടേറെ. എന്നിട്ടും അധികാരികൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. പട്ടിയെ പിടിക്കാൻ പോലൂം സമ്മതിക്കാത്ത മൃഗ സ്‌നേഹികൾ നാട്ടിലുണ്ട്.

മട്ടാഞ്ചേരി കൊട്ടാരത്തിനു സമീപമുള്ള പഴയ കോടതി കെട്ടിടവളപ്പ് തെരുവുനായ്ക്കളുടെ സങ്കേതമാണ്. സമീപമുള്ള ഡബ്ല്യു ആൻഡ് സി ആശുപത്രിയിൽ എത്തുന്ന സ്ത്രീകളെയും കുട്ടികളെയും പലപ്പോഴും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഫോർട്ട്‌കൊച്ചി ബീച്ച്, കുട്ടികളുടെ പാർക്ക്, വാസ്‌കോ ഡെ ഗാമ സ്‌ക്വയർ എന്നിവിടങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടമായി വിലസുന്നു. ബീച്ചിൽ പ്രഭാത, സായാഹ്ന സവാരിക്ക് എത്തുന്നവരും ഇവയെ ഭയന്നാണു നടക്കുന്നത്. ഇത് തന്നെയാണ് കേരളം മുഴുവൻ കാണാവുന്ന കാഴ്ച. ഇതിന് മുന്നിൽ നിസ്സഹായമായിരിക്കുകയാണ് സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP