Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻസർ രോഗികൾക്ക് ധൈര്യമായി കോവിഡ് വാക്സിൻ എടുക്കാം; കാൻസർ പിടിപെട്ടവരിൽ 85 ശതമാനം പേർക്കും ആന്റിബോഡി രൂപപ്പെടുന്നു; ട്യുമർബാധിച്ചവർക്ക് കൂടുതൽ ഫലപ്രദം; വാക്സിൻ കൂടുതൽ ഉയരങ്ങളിലേക്ക്

കാൻസർ രോഗികൾക്ക് ധൈര്യമായി കോവിഡ് വാക്സിൻ എടുക്കാം; കാൻസർ പിടിപെട്ടവരിൽ 85 ശതമാനം പേർക്കും ആന്റിബോഡി രൂപപ്പെടുന്നു; ട്യുമർബാധിച്ചവർക്ക് കൂടുതൽ ഫലപ്രദം; വാക്സിൻ കൂടുതൽ ഉയരങ്ങളിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യുയോർക്ക്: എതിർ പ്രചാരണങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും യഥാക്രമം നടക്കുമ്പോഴും കോവിഡ് വാക്സിൻ മനുഷ്യരാശിക്ക് ഉപയോഗയോഗ്യമായ ഒരു കണ്ടുപിടുത്തം തന്നെയാണെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തുകഴിഞ്ഞാൽ കാൻസർ രോഗികളിലും ആന്റിബോഡികൾ രൂപപ്പെടും എന്നണ് ഏറ്റവും പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. ന്യുയോർക്ക്, ബ്രോൺക്സിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിലേയും മോണ്ടേഫിയർ ഹെൽത്ത് സിസ്റ്റത്തിലേയും ഗവേഷകർ ഒരുമിച്ചുനടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

വാക്സിന്റെ രണ്ടു ഡോസുകളും എടുത്തതിനുശേഷം 94 ശതമാനം അർബുദ രോഗികളിലും ആന്റിബോഡികൾ രൂപപ്പെട്ടു എന്നാണ് ഇവരുടെ പഠനത്തിൽ വ്യക്തമായത്. സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്സും അതുപോലെ പ്രതിരോധ സംവിധാനത്തെ നിഷ്‌ക്രിയമാക്കുന്ന മറ്റ് ചികിത്സകളും ചെയ്യുന്ന രോഗികളിൽ പോലും ആന്റിബോഡി പോസിറ്റിവിറ്റി നിരക്ക് 70 ശതമാനത്തോളം വന്നു. അർബുദ രോഗികൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന് വിശ്വസിച്ചിരുന്ന നിരവധി രോഗികൾക്കും ഡോക്ടർമാർക്കും ആശ്വാസമാണ് ഈ കണ്ടുപിടുത്തം.

വാക്സിൻ ലഭ്യമാണെങ്കിൽ ഒരു അർബുദ രോഗി തീർച്ചയായും അത് എടുത്തിരിക്കണം എന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട് എന്ന് ഈ പഠനത്തിൽ ഉൾപ്പെട്ട ഗവേഷകർ പറഞ്ഞു. കോവിഡ് ബാധിക്കുവാനും അത് ഗുരുതരമാകുവാനും ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമാണ് അർബുദ രോഗികൾ എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വിവിധ തരത്തിലുള്ള അർബുദങ്ങൾക്കെതിരെയുള്ള ചികിത്സവിധികൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. ഇത് മറ്റ് രോഗങ്ങൾ, പ്രത്യേകിച്ച് കോവിഡ് പോലുള്ള പകർച്ചവ്യാധികൾ ബാധിച്ചാൽ അത് ഗുരുതരമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രോഗവ്യാപനത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

2021 മെയ്‌ മാസത്തിലായിരുന്നു ഈ പഠനം നടന്നത്. 65 വയസ്സിനു മേൽ പ്രായമുള്ള 90,000 അമേരിക്കൻ പൗരന്മാരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അവരുടെ ദുർബലമായ പ്രതിരോധ സംവിധാനങ്ങൾ കാരണം, കോവിഡ് വാക്സിൻ അവർക്ക് ഫലപ്രദമാകില്ലെന്നായിരുന്നു ഡോക്ടർമാർ വിശ്വസിച്ചിരുന്നത്. മാത്രമല്ല, വാക്സിൻ പരീക്ഷണ സമയത്തും അർബുദ രോഗികളിൽ വാക്സിൻ പരീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കാൻസർ രോഗികൾക്ക് വാക്സിൻ ലഭിക്കുമെന്നോ അത് അവരുടേ കാൻസർ ചികിത്സയെ എങ്ങനെ ബാധിക്കുമെന്നോ എന്നതിനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നുമില്ല.

പിന്നീട് 200 കാൻസർ രോഗികൾക്ക് വാക്സിന്റെ രണ്ടു ഡോസുകളും നൽകിയായിരുന്നു പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 56 ശതമാനം പേർ നിലവിൽ കീമോതെറാപിക്ക് വിധേയരാകുന്നവരായിരുന്നു. മാത്രമല്ല, അതിൽ 19 ശതമാനം പേർ വാക്സിൻ സ്വീകരിക്കുന്നതിന് 48 മണിക്കൂർ മുൻപ് കീമോതെറാപിക്ക്വിധേയരായവരും ആയിരുന്നു. സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം അർബുദങ്ങളും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

വാക്സിൻ നൽകിയ 200 അർബുദ രോഗികളീൽ 94 ശതമാനം പേരിൽ വാക്സിനേഷനു ശെഷം ആന്റിബോഡികൾ വികസിച്ചതായി കണ്ടെത്തി. അതായത്, അവരുടെ പ്രതിരോധ സംവിധാനം കോവിഡിനെ പ്രതിരോധിക്കുവാൻ പര്യാപ്തമായി എന്നർത്ഥം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP