Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത് ഒരാൾ ഓടി മറയുന്ന ദൃശ്യങ്ങൾ; നാട്ടുകാരും പൊലീസ് സംഘവും കൂട്ടമായി പരിശോധന നടത്തിയപ്പോൾ ഇൻഡസ്ട്രിയൽ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ച മാർട്ടിനെ കിട്ടി; ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ; ചിത്രീകരിച്ച നഗ്നചിത്രങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത് ഒരാൾ ഓടി മറയുന്ന ദൃശ്യങ്ങൾ; നാട്ടുകാരും പൊലീസ് സംഘവും കൂട്ടമായി പരിശോധന നടത്തിയപ്പോൾ ഇൻഡസ്ട്രിയൽ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ച മാർട്ടിനെ കിട്ടി; ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ; ചിത്രീകരിച്ച നഗ്നചിത്രങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: യുവതിയെ അതിക്രൂരമായി ആക്രമിച്ച കേസിൽ പ്രിയായ യുവാവിനെ പൊലീസ് പൊക്കിയത് നാട്ടുകാരുടെ കൂടി സ്ഹായത്തോടെയാണ്. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെത്തി മാർട്ടിൻ ജോസഫ് ഓരോ പ്രദേശങ്ങൾ മാറി മാറി സഞ്ചരിക്കുകയായിരുന്നു. ഒളിവിൽ താമസിക്കുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു പുതിയ താവളങ്ങൾ കണ്ടെത്തിയിരുന്നത്.

ആശയവിനിമയത്തിന് സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയതറിഞ്ഞതോടെ മുണ്ടൂരിനടുത്ത് വയലുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലത്തേക്ക് മാറി. ചതുപ്പുനിലത്തോട് ചേർന്നുള്ള ഇവിടെയിരുന്നാൽ, ദൂരെനിന്ന് ആളുകൾ എത്തുന്നത് കാണാമെന്നതാണ് ഇവിടം തിരഞ്ഞെടുക്കാൻ കാരണം.

മുണ്ടൂരിന് സമീപമുള്ള മേഖലയിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തി, ചതുപ്പിലും വെള്ളത്തിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തി. സഹകരണം തേടി പൊലീസ് നാട്ടുകാരെ സമീപിച്ചതോടെ അവരും കൂടി. ഡ്രാൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കാട്ടിലേക്ക് ഓടിമറയുന്ന യുവാവിന്റെ ദൃശ്യം കണ്ടതോടെ അന്വേഷണം ആ പ്രദേശം കേന്ദ്രീകരിച്ചായി. വലിയ പൊലീസ് സന്നാഹവും മുന്നൂറിനടുത്ത് നാട്ടുകാരും ചേർന്ന് സംഘങ്ങളായി തിരച്ചിൽ വ്യാപകമാക്കിയപ്പോൾ രക്ഷയില്ലാതെ മാർട്ടിൻ സമീപത്തെ ഇൻഡസ്ട്രിയൽ മേഖയിലേക്ക് ഓടിക്കയറി. തുടർന്ന് ഇവിടെ കെട്ടിടത്തിന് മുകളിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും ഒരു കൂസലുമില്ലാത്ത സ്ഥിതിയിലായിരുന്നു മാർട്ടിൻ.

ഒളിവിൽപോയ മാർട്ടിൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് മൂന്ന് ദിവസത്തോളമാണ്. പീഡനത്തിന്റെ നടുക്കുന്ന വിവരങ്ങൾ യുവതിയുടെ സുഹൃത്തുക്കളടക്കം വെളിപ്പെടുത്തിയപ്പോഴും കേസിലെ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മാർട്ടിന്റെ സുഹൃത്തുക്കളെയടക്കം പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മാർട്ടിന്റെ ഒളിത്താവളം പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്.

എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാൾ കാക്കനാട്ടെ ഫ്‌ളാറ്റിൽനിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടർന്ന് ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞെന്നാണ് പൊലീസ് കരുതുന്നത്. മാർട്ടിൻ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇയാൾ തൃശ്ശൂരിൽ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റിൽവെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പൊലീസ് പിടികൂടിയത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്‌ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മാർട്ടിൻ ജോസഫ് എറണാകുളം സി.ജെ.എം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പൊലീസ് ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ജാമ്യഹർജി തള്ളിയ അന്നുതന്നെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. മെയ്‌ 31-ന് ഹൈക്കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

മറൈൻഡ്രൈവിൽ യുവതിയെ ഫ്‌ളാറ്റിൽ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് എന്ത് ജോലിയാണ് ചെയ്തിരുന്നതെന്ന് അടുത്ത് താമസിച്ചിരുന്നവർക്ക് പോലും അറിയില്ല. കടവന്ത്രയിലെയും മറൈൻഡ്രൈവിലെയും ഫ്‌ളാറ്റുകളിൽ മാറി മാറി താമസിച്ചപ്പോഴും അയൽക്കാരോട് അകലം പാലിച്ചിരുന്നു. മറൈൻഡ്രൈവിൽ യുവതിയെ തടങ്കലിൽ വെച്ച് നടത്തിയ പീഡനം പുറത്തറിയാതെ പോയതും ഇതുകൊണ്ടുതന്നെ.

എറണാകുളത്ത് താമസിച്ച ഫ്‌ളാറ്റുകളിലെല്ലാം ആഡംബര സൗകര്യങ്ങളോടെയാണ് മാർട്ടിൻ ജീവിതം നയിച്ചിരുന്നത്. മറൈൻഡ്രൈവിലെ ഫ്‌ളാറ്റിന് മാസവാടക അര ലക്ഷം രൂപയാണ്. വമ്പൻ കാറുകളിലായിരുന്നു കറക്കവും. തൃശ്ശൂരിലെ വീട്ടുകാരുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നു മാത്രമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്ത് ബിസിനസെന്ന് ആർക്കുമറിയില്ല. ക്രിപ്‌റ്റോ കറൻസി, മണി ചെയിൻ ഇടപാടുകളിലൂടെ പണം സമ്പാദിച്ചിരുന്നതായി വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂർ സ്വദേശിനിയുടെ നഗ്‌ന വീഡിയോ മാർട്ടിന്റെ കൈയിൽനിന്ന് കണ്ടെത്തി നശിപ്പിക്കുകയാണ് പൊലീസിന്റെ അടുത്ത കടമ്പ. ഇതിനായി മാർട്ടിൻ ഉപയോഗിച്ചിരുന്ന ഫോണും ലാപ്‌ടോപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു പരിശോധിക്കും. മറ്റു യുവതികളുടെയും ദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

യുവതി നേരിട്ടത് അതിക്രൂര പീഡനം

മാർട്ടിൻ ജോസഫ് യുവതിയെ പീഡിപ്പിച്ചത് അതിക്രൂരമായിട്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ മാർച്ച് വരെ മാർട്ടിനിൽ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് കണ്ണൂർ സ്വദേശിനിയായ യുവതി നേരിട്ടത്. ശരീരത്തിൽ പൊള്ളലേൽപ്പിക്കുക, ബെൽറ്റ് കൊണ്ടടിക്കുക, കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങളാണ് ദിവസങ്ങളോളം മാർട്ടിനിൽ നിന്ന് യുവതി നേരിട്ടിരുന്നത്. ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തിരുന്നു.

ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് മാർട്ടിൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ അതിക്രൂരമായ പീഡനം യുവതി നേരിട്ടു.

ഫ്‌ളാറ്റിന് പുറത്തു പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നും മാർട്ടിൻ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ദിവസങ്ങളോളം പീഡനം സഹിച്ച യുവതി ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഏപ്രിൽ എട്ടിനാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയതിനെ തുടർന്ന് മാർട്ടിനെതിരേയും സുഹൃത്ത് ധനേഷിനെതിരേയും മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP