Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒട്ടേറെ തവണ സെർച് ബട്ടൺ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക; കോവിൻ പോർട്ടലിൽ അക്കൗണ്ട് ബ്ലോക്ക് ആകാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നറിയാം

ഒട്ടേറെ തവണ സെർച് ബട്ടൺ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക; കോവിൻ പോർട്ടലിൽ അക്കൗണ്ട് ബ്ലോക്ക് ആകാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിൻ പോർട്ടലിൽ ജാഗ്രതയോടെ സേർച്ച് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. ഒരു ദിവസം നൂറുകണക്കിനു തവണ സ്ലോട്ടുകൾക്കായി സെർച് ചെയ്താൽ 24 മണിക്കൂർ സമയത്തേക്കു നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. ഇതുസംബന്ധിച്ച ചട്ടം നിലവിൽ വന്നു. കംപ്യൂട്ടർ പ്രോഗ്രാമുകളും സോഫ്റ്റ്‌വെയർ റോബട്ടുകളും (ബോട്ട്) ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതു തടയാനാണു കോവിൻ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അനിയന്ത്രിതമായ ഉപയോഗമുണ്ടായാൽ ബോട്ടുകളുടെ സാന്നിധ്യമാണെന്നു കണക്കാക്കിയാകും അക്കൗണ്ട് ബ്ലോക്ക് ചെയ്യുക. സ്ലോട്ട് അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ അറിയാനുള്ള സമാന്തര പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.

എങ്ങനെയൊക്കെ?

കോവിനിൽ ലോഗിൻ ചെയ്തു 15 മിനിറ്റിനുള്ളിൽ 20 തവണയിലധികം 'സെർച്' റിക്വസ്റ്റ് നൽകിയാൽ തനിയെ ലോഗ്ഔട്ട് ആകും.

ഒരു ദിവസം 50 തവണ ലോഗ്ഔട്ട് ആകുന്ന സാഹചര്യമുണ്ടായാൽ അക്കൗണ്ട് 24 മണിക്കൂർ ബ്ലോക്ക് ആകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ 50 തവണയിലധികം ഒടിപി ജനറേറ്റ് ചെയ്തു സെർച് റിക്വസ്റ്റ് നൽകിയാൽ വിലക്കു വരാം. 24 മണിക്കൂറിനു ശേഷം അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. 3 സെക്കൻഡ് ഇടവേളയിൽ ഒന്നിലധികം റിഫ്രഷ്, റീലോഡ്, ഷെഡ്യൂൾ തുടങ്ങിയ റിക്വസ്റ്റുകൾ നൽകരുതെന്നും നിർദേശമുണ്ട്.

എന്തു ചെയ്യണം?

ലോഗിൻ ചെയ്ത ശേഷം തുടർച്ചയായി ഒട്ടേറെ തവണ സെർച് ബട്ടൺ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ടെലിഗ്രാമിലും മറ്റും ലഭിക്കുന്ന മെസേജിന് അനുസരിച്ച് മാത്രം സെർച് ഉപയോഗിക്കുക.

പോർട്ടലിൽ ലോഗിൻ ചെയ്യാതെ ഹോം പേജിൽ തന്നെ വാക്‌സീൻ സ്ലോട്ടുകൾ ജില്ല, പിൻകോഡ്, മാപ്പ് അടിസ്ഥാനത്തിൽ തിരയാനുള്ള സംവിധാനമുണ്ട്. ഇത്തരം സെർച്ചുകൾ വിലക്കിന്റെ പരിധിയിൽ വരില്ല. സ്ലോട്ട് ഉണ്ടെന്നു കണ്ടാൽ മാത്രം ലോഗിൻ ചെയ്യുക.

എപ്പോഴും ലോഗിൻ ചെയ്യുന്നതിനു പകരം സ്ലോട്ട് അപ്‌ഡേഷൻ ഏതു സമയത്തായിരിക്കുമെന്ന് ഔദ്യോഗികമായോ സമാന്തര പ്ലാറ്റ്‌ഫോമുകളിലൂടെയോ (ഉദാ: ൗിറലൃ45.ശി, മയീ്‌ല45.ശി) മനസ്സിലാക്കിയ ശേഷം ഉപയോഗിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP