Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിരുന്ന് വേണ്ട, ലഘു ഭക്ഷണം മതി; കലക്ടർമാരോട് തമിഴ്‌നാട് ചീഫ് സെക്രട്ടറി

വിരുന്ന് വേണ്ട, ലഘു ഭക്ഷണം മതി; കലക്ടർമാരോട് തമിഴ്‌നാട് ചീഫ് സെക്രട്ടറി

സ്വന്തം ലേഖകൻ

ചെന്നൈ: കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ആർഭാടം ഒഴിവാക്കി സർക്കാരുകൾക്കും ഉദ്യോഗസ്ഥർക്കും മാതൃകയായി തമിഴ്‌നാട് ചീഫ് സെക്രട്ടറി വി. ഇരൈ അൻപ്. ജില്ലാ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ തനിക്കു ലളിതമായ ഭക്ഷണം ഒരുക്കിയാൽ മതിയെന്ന് അദ്ദേഹം കലക്ടർമാർക്കു നിർദ്ദേശം നൽകി. 2 പച്ചക്കറി വിഭവങ്ങളുള്ള ഊണ്, ലളിതമായ പ്രാതൽ എന്നിവയേ വേണ്ടൂ.

അൻപതോളം പുസ്തകങ്ങളുടെ രചയിതാവു കൂടിയായ അദ്ദേഹം, ചീഫ് സെക്രട്ടറിയായതിനു പിന്നാലെ പുറത്തിറക്കിയ ആദ്യ ഉത്തരവും വാർത്തയായിരുന്നു. അതിഥികൾക്കു സർക്കാർ ചെലവിൽ സമ്മാനിക്കുന്ന പുസ്തകങ്ങളിൽ താനെഴുതിയവ ഉൾപ്പെടുത്തരുതെന്നും നിർദ്ദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നുമായിരുന്നു അത്. വകുപ്പു മേധാവികൾ തന്റെ പുസ്തകം നൽകി പ്രീതിപ്പെടുത്താൻ ശ്രമിച്ചേക്കാമെന്ന ആശങ്കയെ തുടർന്നായിരുന്നു നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP