Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റേഷണറി കടകൾക്ക് പുറമേ ജൂവലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കടയും തുറക്കാം; രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തി സമയം; വാഹന ഷോറൂമുകളിൽ മെയിന്റനൻസ് മാത്രം; ലോക്ക്ഡൗണിനിടെ ഇന്ന് ഇളവിന്റെ ദിനമാകുമ്പോൾ നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം

സ്റ്റേഷണറി കടകൾക്ക് പുറമേ ജൂവലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കടയും തുറക്കാം; രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തി സമയം; വാഹന ഷോറൂമുകളിൽ മെയിന്റനൻസ് മാത്രം; ലോക്ക്ഡൗണിനിടെ ഇന്ന് ഇളവിന്റെ ദിനമാകുമ്പോൾ നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ കുറക്കുന്നതിന്റെ ഭാഗമായി വാരാന്ത്യ ലോക്ക്ഡൗൺ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം നാളെയും മറ്റന്നാളും ശക്തമായ നിയന്ത്രണങ്ങളുടെ ദിനമാകുമ്പോൾ ഇന്ന് ഇളുവകളുടെ ദിനസമാണ്. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും.

നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്റ്റേഷനറി, ജൂവലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, ശ്രവണസഹായിക്കട, പുസ്തകക്കട, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ (മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടെ) തുടങ്ങിയവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. വാഹന ഷോറൂമുകളിൽ മെയിന്റനൻസ് മാത്രം, മറ്റു പ്രവർത്തനങ്ങളും വിൽപനയും പാടില്ല. സമയം രാവിലെ 7 മുതൽ 2 വരെ.

നിർമ്മാണ മേഖലയിലെ സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ് അഥവാ മേലധികാരിയുടെ സാക്ഷ്യപത്രം കാട്ടി യാത്ര ചെയ്യാം. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തും.

അതേ സമയം 12, 13 തീയതികളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളതിനാൽ ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളിൽ ടേക്ക് എവേ, പാഴ്‌സൽ സൗകര്യങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിറക്കി. കർശന സാമൂഹിക അകലം പാലിച്ച് ഈ ദിവസങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താം. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വെള്ളിയാഴ്ച തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

നാളെ, മറ്റന്നാൾ കർശന നിയന്ത്രണം

നാളെയും മറ്റന്നാളും കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്‌സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല; ഹോംഡെലിവറി മാത്രം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമ്മാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP