Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റൊളണ്ട് ഗാരോസിൽ വെള്ളിയാഴ്ച തീപാറും പോരാട്ടം; സെമിയിൽ ജോക്കോവിച്ചും നദാലും നേർക്കുനേർ; ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ ഇരുവരും പോരാട്ടത്തിന് ഇറങ്ങുന്നത് 2018ലെ വിംബിൾഡിനുശേഷം ഇതാദ്യം

റൊളണ്ട് ഗാരോസിൽ വെള്ളിയാഴ്ച തീപാറും പോരാട്ടം; സെമിയിൽ ജോക്കോവിച്ചും നദാലും നേർക്കുനേർ; ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ ഇരുവരും പോരാട്ടത്തിന് ഇറങ്ങുന്നത് 2018ലെ വിംബിൾഡിനുശേഷം ഇതാദ്യം

സ്പോർട്സ് ഡെസ്ക്

പാരിസ്: ടെന്നീസ് ആരാധകർ കാത്തിരുന്ന പോരാട്ടം. അതും റൊളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ. യഥാർത്ഥ ഫൈനലിനു മുൻപുതന്നെ ഇത്തവണ കലാശപ്പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ. കളിമൺ കോർട്ടിൽ എക്കാലവും മേധാവിത്തമുള്ള സ്പാനിഷ് താരം റാഫേൽ നദാലിനെ നേരിടാനെത്തുന്നത് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച്.

2018ലെ വിംബിൾഡിനുശേഷം ഇതാദ്യമായാണ് ഇരുവരും ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ നേർക്കുനേരെത്തുന്നത്. 4 സെറ്റ് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയുടെ ഡിയേഗോ ഷ്വാർട്‌സ്മാനെ തോൽപിച്ചാണ്് നിലവിലെ ചാംപ്യൻ സ്‌പെയിന്റെ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിയിലെത്തിയത്. സ്‌കോർ. 6-3, 4-6, 6-4, 6-0. പത്താം സീഡായ അർജന്റീന താരത്തിനെതിരെ 2ാം സെറ്റ് നഷ്ടമാക്കിയശേഷമായിരുന്നു നദാലിന്റെ തിരിച്ചുവരവ്. ഫ്രഞ്ച് ഓപ്പണിൽ നദാലിന് ഒരു സെറ്റ് നഷ്ടമാകുന്നത് രണ്ടുവർഷത്തിനിടെ ഇതാദ്യമാണ്.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ഒൻപതാം സീഡായ ഇറ്റാലിയൻ താരം മത്തേയോ ബെറാട്ടിനിയെ തോൽപ്പിച്ചാണ് ഒന്നാം സീഡായ ജോക്കോവിച്ച് സെമിയിൽ കടന്നത്. സ്‌കോർ 6-3, 6-2, 6-7 (5), 75. മൂന്നു മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. മത്സരം നടന്ന വേദിയിൽനിന്ന് അയ്യായിരത്തോളം വരുന്ന ആരാധകരെ ഒഴിപ്പിക്കാനുള്ള നീക്കം സംഘർഷഭരിതമായതോടെ മത്സരം ഇടയ്ക്ക് നിർത്തിവച്ചിരുന്നു. സ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ചതോടെയാണ് ആരാധകരോട് ഒഴിഞ്ഞുപോകാൻ സംഘാടകർ ആവശ്യപ്പെട്ടത്. ആരാധകർ നിരസിച്ചതോടെ നാലാം സെറ്റിനിടെ മത്സരം നിർത്തിവച്ച് താരങ്ങളെ വേദിയിൽനിന്ന് മാറ്റി.

മത്സരം പുനരാരംഭിച്ചതിനു പിന്നാലെ നിലതെറ്റി വീണ ജോക്കോവിച്ചിന്റെ കൈയ്ക്ക് മുറിവേറ്റതും ആശങ്ക പരത്തി. നദാലിനെതിരായ നേർക്കുനേർ പോരാട്ടങ്ങളിൽ 29-28ന്റെ നേരിയ ലീഡ് ജോക്കോവിച്ചിനുണ്ട്. അതേസമയം, ഗ്രാൻസ്ലാം ടൂർണമെന്റിൽ 10-6ന്റെ ലീഡ് നദാലിനു സ്വന്തം. അതിൽത്തന്നെ ഫ്രഞ്ച് ഓപ്പണിൽ 7-1ന്റെ അവിശ്വസനീയ ലീഡും നദാലിനുണ്ട്.

പുരുഷ സിംഗിൾസിൽ ഇരുപത്തിരണ്ടുകാരനായ സിറ്റ്‌സിപാസും ഇരുപത്തിനാലുകാരൻ അലക്‌സാണ്ടർ സ്വരേവും തമ്മിലാണ് മറ്റൊരു സെമിയിലെ പോരാട്ടം. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ തമ്മിലുള്ള സെമിഫൈനൽ മത്സരമാകുമത്. ക്വാർട്ടർ ഫൈനലിൽ ലോക 2ാം നമ്പർ ഡാനിൽ മെദ്വദെവിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് 5ാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സെമിയിലെത്തിയത്. ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെന്റിലെ തോൽവിക്കു സിറ്റ്‌സിപാസ് പകരം വീട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP