Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ക്രോസിക്-സാലിസ്‌ബറി സഖ്യത്തിന് മിക്‌സ്ഡ് ഡബിൾസ് കിരീടം; ഒരു ബ്രിട്ടീഷ് താരം ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുന്നത് 39 വർഷത്തിനുശേഷം

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ക്രോസിക്-സാലിസ്‌ബറി സഖ്യത്തിന് മിക്‌സ്ഡ് ഡബിൾസ് കിരീടം; ഒരു ബ്രിട്ടീഷ് താരം ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുന്നത് 39 വർഷത്തിനുശേഷം

സ്പോർട്സ് ഡെസ്ക്

പാരീസ്: ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം അമേരിക്കയുടെ ഡിസൈറെ ക്രോസിക് ബ്രിട്ടന്റെ ജോ സാലിസ്‌ബറി സഖ്യത്തിന്. കടുത്ത പോരാട്ടത്തിൽ റഷ്യയുടെ എലേന വെസ്‌നീന-അസലാൻ കരത്സേവ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ തകർത്താണ് ക്രോസിക്-സാലിസ്‌ബറി സഖ്യം കിരീടം നേടിയത്. സ്‌കോർ 2-6 6-4 (105).

39 വർഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് താരം ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുന്നത്.1982ലെ മിക്‌സഡ് ഡബിൾസിൽ ഓസ്‌ട്രേലിയയുടെ വെൻഡി ടേൺബുള്ളിനൊപ്പം കിരിടം നേടിയ ജോൺ ലോയ്ഡായിരുന്നു സാലിസ്‌ബറിക്ക് മുമ്പ് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ബ്രിട്ടീഷ് താരം. ഡബിൾസ് പോരാട്ടങ്ങളിൽ സാലിസ്‌ബറിയും ക്രോസിക്കും നേരത്തെ പുറത്തായിരുന്നു.

ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് സെമിയിൽ നോവൊക് ജോക്കോവിച്ചും റാഫേൽ നദാലും ഏറ്റുമുട്ടുമ്പോൾ രണ്ടാം സെമിയിൽ സ്റ്റെഫാനോ സിറ്റിസിപാസും അലക്‌സാണ്ടർ സ്വരേവും ഏറ്റുമുട്ടും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP