Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയിൽ പൊട്ടിത്തെറി; എംഎസ്എഫ് ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വനിത വിഭാഗത്തിന്റെ പുതിയ മലപ്പുറം ജില്ല കമ്മിറ്റിയെ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു; സംസ്ഥാന കമ്മറ്റിയുമായി കൂടിയാലോചിച്ചില്ലെന്ന് പരാതി

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയിൽ പൊട്ടിത്തെറി; എംഎസ്എഫ് ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വനിത വിഭാഗത്തിന്റെ പുതിയ മലപ്പുറം ജില്ല കമ്മിറ്റിയെ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു; സംസ്ഥാന കമ്മറ്റിയുമായി കൂടിയാലോചിച്ചില്ലെന്ന് പരാതി

ജാസിം മൊയ്തീൻ

 മലപ്പുറം: മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിതയിൽ പൊട്ടിത്തെറി. എംഎസ്എഫ് മലപ്പുറം ജില്ല കമ്മറ്റി പ്രഖ്യാപിച്ച ഹരിതയുടെ പുതിയ മലപ്പുറം ജില്ല കമ്മറ്റിയെ ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു. ഇന്ന് വൈകീട്ട് എംഎസ്എഫ് ജില്ല കമ്മറ്റി പ്രഖ്യാപിച്ച കെ തൊഹാനി പ്രസിഡണ്ടും എംപി സിഫ്വ ജനറൽ സെക്രട്ടറിയും സഫാന ഷംന ട്രഷററുമായ പുതിയ കമ്മറ്റിക്ക് ഹരിത സംസ്ഥാന കമ്മറ്റിയുമായ ബന്ധമില്ലെന്നും നജ്വ ഹനീന പ്രസിഡണ്ടും എം ഷിഫ ജനറൽ സെക്രട്ടറിയുമായ 2018 മുതലുള്ള കമ്മറ്റിയാണ് യഥാർത്ഥ ജില്ല കമ്മറ്റിയെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു.

സംഘടനയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴി അറിയിപ്പായി സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരാണ് പുതിയ ജില്ല കമ്മറ്റിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. പുതിയ ജില്ല കമ്മറ്റി രൂപീകരിച്ചപ്പോൾ കീഴ് വഴക്കങ്ങൾ പാലിച്ചില്ലെന്നും ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എം.എസ്.എഫ് ജില്ല കമ്മിറ്റിയുമായി ആശയവിനിമയം നടത്തി ഹരിത ജില്ല കമ്മിറ്റിയെ ഹരിതയുടെ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുന്നതായിരുന്നു രീതി.

എന്നാൽ, ഇക്കുറി എം.എസ്.എഫ് ജില്ല കമ്മിറ്റി തന്നെ ഓൺലൈൻ യോഗം വിളിച്ചാണ് ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും അതിനാൽ പുതിയ ജില്ല കമ്മറ്റിയെ അംഗീകരിക്കാനാകില്ലെന്നുമാണ് സംസ്ഥാന കമ്മറ്റിയുടെ നിലപാട്. ഇന്നേ വരെ ഹരിതയുടെ ഒരു യോഗത്തിലും പങ്കെടുക്കാതെ ഇത്രയും കാലം മറ്റൊരു സംഘടനയിൽ പ്രവർത്തിച്ച എംഎസ്എഫിലെ പ്രായ പരിധി കഴിഞ്ഞവരാണ് പുതിയ കമ്മറ്റിയെന്ന പേരിൽ പ്രഖ്യാപിച്ചതെന്നും ഇവരുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും തെറ്റിദ്ധരിക്കപ്പെടരുത് എന്ന് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേ സമയം സംഭവത്തിൽ പ്രതികരിക്കാൻ എംഎസ്എഫ്, മുസ്ലിം ലീഗ് നേതാക്കൾ ഇതുവരെയും തയ്യാറായിട്ടില്ല. ഇന്ന് വൈകീട്ടാണ് എംഎസ്എഫ് മലപ്പുറം ജില്ല കമ്മറ്റി വനിത വിഭാഗത്തിന്റെ പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് ഉടൻ തന്നെ പുതിയ ജില്ല കമ്മറ്റിയെ ള്ളി പറഞ്ഞുകൊണ്ട് സംസ്ഥാന കമ്മറ്റിം രംഗത്ത് വരികയും ചെയ്തു.

എംഎസ്എഫ് മലപ്പുറം ജില്ല കമ്മറ്റിയുടേത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നാണ് ഹരിത സംസ്ഥാന കമ്മറ്റിയുടെ നിലപാട്. എംഎസ്എഫ് മലപ്പുറം ജില്ല കമ്മറ്റിക്കെതിരെയും പൊതുവിൽ എംഎസ്എഫിൽ തുടരുന്ന ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ നടപടികൾക്കെതിരെ എംഎസ്എഫ് സംസ്ഥാന കമ്മറ്റിക്ക് വനിത വിഭാഗം സംസ്ഥാന നേതൃത്വം പരാതി നൽകിയിട്ടുണ്ട്. പുതിയാതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളിൽ നിന്ന് പണം കൈപറ്റിയാണ് അവരെ നേതൃസ്ഥാനങ്ങളിൽ അവരോധിച്ചത് എന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP