Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ചു; ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധന

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ചു; ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്.

വർധന മൂലം ഉണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അംഗങ്ങളുടെ കാര്യത്തിൽ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും ബ്ലോക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ജനറൽ പർപ്പ്‌സ് ഫണ്ടിൽനിന്നും വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയം വർധനയാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വിഗോവിന്ദൻ അറിയിച്ചു. ഇതിനു മുൻപ് 2016ലാണ് ഓണറേറിയം വർധിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP