Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശനിയും ഞായറും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനം; ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം; മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

ശനിയും ഞായറും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനം; ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം; മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗണിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

ശനി, ഞായർ ദിവസങ്ങളിൽ പാഴ്‌സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ.ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. മൊബൈൽ ഫോൺ റിപ്പയറിങ് കടകൾ വെള്ളിയാഴ്ച തുറക്കാൻ അനുമതിയുണ്ട്.

ജൂൺ 16 വരെ നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൈാസിറ്റിവിറ്റി റേറ്റിലും പുതിയ കോവിഡ് കേസുകളിലും കുറവുണ്ട്. ഇന്ന് 13.45 ശതമാനമാണ് ലോക്ക് ഡൗൺ. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP