Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലമ്പൂരിൽ കോവിഡ് രോഗിയുമായ സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽ പെട്ടു; രോഗിയടക്കം മൂന്ന് പേർക്ക് പരിക്ക്

നിലമ്പൂരിൽ കോവിഡ് രോഗിയുമായ സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽ പെട്ടു; രോഗിയടക്കം മൂന്ന് പേർക്ക് പരിക്ക്

ജാസിം മൊയ്തീൻ

മലപ്പുറം: നിലമ്പൂർ സിഎൻജി റോഡിൽ ജനതപ്പടിയിൽ കോവിഡ് രോഗിയുമായ സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽ പെട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കോവിഡ് രോഗിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ചുങ്കത്തറ കോട്ടപ്പള്ളം സ്വദേശി വിജയൻ ആചാരി (64), മകൻ വിനീത് (38), ആംബുലൻസ് ഡ്രൈവർ ഫൈസൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. ചുങ്കത്തറയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും വിദഗ്ധ ചികിത്സക്കായി കോവിഡ് രോഗിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.

രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് കോവിഡ് രോഗിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. സിഎൻജി റോഡിലെ ജനതപ്പടി ഭാഗത്ത് വളവിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ആംബുലൻസ് തലകീഴായി മറിയുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി ആംബുലൻസിലുണ്ടായിരുന്നവരെ പുറത്തെടുത്തു. ആംബുലനസിൽ കോവിഡ് രോഗിയണെന്ന് അറിഞ്ഞിട്ടും നാട്ടുകാർ ഒട്ടും മടിക്കാതെ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ മൂന്ന് പേരെയും നാട്ടുകാർ തന്നെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു.

നിലമ്പൂർ ജില്ല ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ആംബുൽസിലുണ്ടായിരുന്ന കോവിഡ് രോഗിയെ മറ്റൊരു വാഹനത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റു രണ്ട് പേരും നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ തകർന്ന ഇലക്ട്രിക് പോസ്റ്റ് നിലമ്പൂർ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ശരിയാക്കുകയും വൈദ്യുതി പുനർസ്ഥാപിക്കുകയും ചെയ്തു. റോഡിൽ തലകീഴായി മറിഞ്ഞുകിടന്ന വാഹനം നിവർത്തി റോഡിന്റെ വശത്തേക്ക് മാറ്റിയാണ് ഗതാഗതം പുസ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP