Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റപ്രസവത്തിൽ പത്തു കുട്ടികൾ; ലോകറെക്കോർഡെന്ന് റിപ്പോർട്ട്; മുൻപ്രസവത്തിലും ഇരട്ടക്കുട്ടികൾ

ഒറ്റപ്രസവത്തിൽ പത്തു കുട്ടികൾ; ലോകറെക്കോർഡെന്ന് റിപ്പോർട്ട്; മുൻപ്രസവത്തിലും ഇരട്ടക്കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

എട്ട് കുട്ടികളാണ് തന്റെയുള്ളിൽ വളരുന്നതെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ആദ്യം ഞെട്ടി, അതുൾക്കൊള്ളാനുള്ള ശ്രമമായി പിന്നീട് ഗോസിയാമെ തമാരാ സിതോൾ. ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടർ പറയുമ്പോൾ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോൾ കുഞ്ഞുങ്ങൾക്ക് ഗർഭപാത്രത്തിനുള്ളിൽ വളരാൻ ഇടം തികയുമോയെന്ന സംശയം, കൈകളോ തലയോ ഉടലോ കൂടിച്ചേർന്ന് കുട്ടികൾ പിറക്കാനിടയാവുമോ എന്ന ഭയം, പരിഭ്രമിച്ച സിതോളിന് ഡോക്ടർ ധൈര്യം പകർന്നു.

എന്തായാലും ആശങ്കകൾ അസ്ഥാനത്താക്കി സിതോൾ തിങ്കളാഴ്ച പത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായാണ് റിപ്പോർട്ട്. നേരത്തെയുള്ള ഗർഭകാല പരിശോധനകളിൽ എട്ട് കുട്ടികൾ സിതോളിന്റെ ഗർഭപാത്രത്തിലുള്ളതായാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ പ്രസവസമയത്ത് ഡോക്ടർമാരുൾപ്പെടെയുള്ളവരെ അമ്പരപ്പിച്ച് മുപ്പത്തിയേഴുകാരി സിതോൾ പത്ത് കുഞ്ഞുങ്ങളുടെ അമ്മയായി. ഒറ്റപ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ റിക്കോഡിനെ മറി കടന്നിരിക്കുകയാണ് സിതോൾ.

ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോൾ ഗർഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ല. ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ജനിച്ചതെന്ന് സിതോളിന്റെ ഭർത്താവ് തിബോഹോ സൊറ്റെറ്റ്സി അറിയിച്ചു. ഏഴ് മാസവും ഏഴ് ദിവസവും തികഞ്ഞപ്പോഴായിരുന്നു പ്രസവം.പത്ത് കുട്ടികൾ ജനിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും തിബോഹോ പറഞ്ഞു. ദമ്പതിമാർക്ക് ആറ് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ കൂടിയുണ്ട്.

വിവരം അറിഞ്ഞതായും സിതോലിന് ആശംസകൾ അറിയിച്ചതായും ഗിന്നസ് വേൾഡ് റെക്കോഡ്സ് വക്താവ് പ്രതികരിച്ചു. വിശദമായ അന്വേണത്തിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇപ്പോൾ അമ്മയുടേയും കുഞ്ഞുങ്ങളുടേയും സൗഖ്യത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക പ്രതിനിധിയെ വിഷയം കൈകാര്യം ചെയ്യാൻ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP