Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം വിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊന്നൊടുക്കി 20കാരൻ; ഒമ്പത് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നിൽ ചിരിച്ചു കൊണ്ട് കൈ നീട്ടിക്കൊടുത്തുകൊലയാളിയായ ക്രിസ്ത്യൻ യുവാവ്

മുസ്ലിം വിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊന്നൊടുക്കി 20കാരൻ; ഒമ്പത് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നിൽ ചിരിച്ചു കൊണ്ട് കൈ നീട്ടിക്കൊടുത്തുകൊലയാളിയായ ക്രിസ്ത്യൻ യുവാവ്

സ്വന്തം ലേഖകൻ

ഒന്റാരിയോ: മുസ്ലിംമത വിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാലു പേരെ വണ്ടികയറ്റി കൊലപ്പെടുത്തിയത് 20കാരൻ. ഗുരുതരാവസ്ഥയിലായ ഒമ്പതു വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്റാരിയോ സ്വദേശിയായ നഥാനിയൽ വെൽറ്റ്മാനാണ് മുസ്ലിം മതവിശ്വാസികളായ ഒരു കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ചിരിച്ചു കൊണ്ട് ഇയാൾ ഇരു കൈയ്കളും നീട്ടിയാണ് അറസ്റ്റ് വരിച്ചത്. ഞയറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.

നാലു കൊലപാതകങ്ങൾക്കും ഒരു കൊലപാതക ശ്രമത്തിനും ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. യുവാവ് ഈ കുടുംബത്തെ കരുതിക്കൂട്ടി ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ ശരീരത്തിൽ സ്വസ്തിക ധരിച്ചിരുന്നു. ഇരകളുടെ മതവിശ്വാസത്തോടുള്ള ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വെറുപ്പിൽ നിന്നുണ്ടായ തീവ്രവാദ ആക്രമണമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇതിനെ വിശേഷിപ്പിച്ചത്.

ശരീരത്തിൽ കവചം ധരിച്ചും മിലിട്ടറി സ്റ്റൈൽ ഹെൽമറ്റും സ്വസ്തിക പതിച്ച വസ്ത്രവും ധരിച്ചെത്തിയ യുവാവ് ഈ മുസ്ലിം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് വീഴ്‌ത്തുകയായിരുന്നു. കൊലനടത്തിയ ശേഷം ദൃക്‌സാക്ഷിയായ ടാക്‌സി ഡ്രൈവറോട് പൊലീസിനെ വിളിക്കാനും പറഞ്ഞു. ശേഷം ഇയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. തന്നെ അറസ്റ്റ് ചെയ്യുന്നത് വീഡിയോയിൽ പകർത്താനും ഈ യുവാവ് ദൃക്‌സാക്ഷിയായ ടാക്‌സി ഡ്രൈവറോട് ആവശ്യപ്പെട്ടു.

46കാരനായ സൽമാൻ അഫ്‌സൽ, ഭാര്യ മദീഹ. മകൾ യുംന,സൽമാൻ അഫ്‌സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ ഒമ്പതു വയസ്സുകാരനായ മകൻ ഫയാസ് ആണ് ആശുപത്രിയിലുള്ളത്. 14 വർഷങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനിൽ നിന്നും കുടിയേറിയതാണ് സൽമാൻ അഫ്‌സലും കുടുംബവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP