Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഷീൽഡ് വാക്സിൻ എടുത്ത ചിലരുടെ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നു; രക്തം കട്ടപിടിക്കുന്നതിനു പുറമേ മറ്റൊരു പാർശ്വഫലം കൂടി കണ്ടെത്തിയതോടെ ഓക്സ്ഫോർഡ് വാക്സിനെതിരെ പ്രചാരണം ശക്തം

കോവിഷീൽഡ് വാക്സിൻ എടുത്ത ചിലരുടെ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നു; രക്തം കട്ടപിടിക്കുന്നതിനു പുറമേ മറ്റൊരു പാർശ്വഫലം കൂടി കണ്ടെത്തിയതോടെ ഓക്സ്ഫോർഡ് വാക്സിനെതിരെ പ്രചാരണം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിൽ കൊവിഷീൽഡ് എന്നപേരിൽ നിർമ്മിക്കപ്പെടുന്ന അസ്ട്രസെനെക വാക്സിൻ വീണ്ടും വിവാദങ്ങൾക്ക് നടുവിലെത്തുകയാണ്. നേരത്തേ രക്തം കട്ടപിടിക്കുന്ന പാർശ്വഫലം കണ്ടെത്തിയത്തിനെ തുടർന്ന് വിവാദത്തിലായി ഈ വാക്സിൻ ഇപ്പോൾ വിവാദത്തിലാകുന്നതും പുതിയൊരു പാർശ്വഫലം കണ്ടെത്തിയതോടെയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോറലുകളും അതുപോലെ ചുവന്ന പരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഇഡീയോപാത്തിക് ത്രോംബോസൈറ്റോപെനിക് പ്യുർപുര (ഐ ടി പി) എന്ന രോഗാവസ്ഥയാണ് ഇപ്പോൾ ഈ വാക്സിൻ മൂലമുണ്ടാകുന്നതായി കണ്ടെത്തിയത്.

ക്രമേണം പരുക്കൾ കരിഞ്ഞ് ശരീരത്തിൽ കറുത്ത പാടുകൾ അവശേഷിപ്പിക്കുന്ന ഈ രോഗാവസ്ഥ വാക്സിൻ എടുത്ത 1 ലക്ഷം പേരിൽ ഒരാൾക്ക് വീതമായാണ് കാണപ്പെടുന്നത്. അതുപോലെ ഏകദേശം 350 പേരിൽ പ്രത്യേകതരത്തിലുള്ള രക്തം കട്ടപിടിക്കളും കണ്ടെത്തി. രക്തത്തിലെ പ്ലേറ്റ്ലെറ്റ് അളവ് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയായിരുന്നു 40 വയസ്സിനു താഴെയുള്ളവർക്ക് ഈ വാക്സിൻ നൽകരുതെന്ന ഉപദേശം നൽകിയത്. എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദരാണ് വാക്സിനും ഐ ടി പി എന്ന രോഗാവസ്ഥയുമായുള്ള ബന്ധം സ്ഥിരീകരിച്ചത്. എന്നാൽ, ഇതുവരെ എത്രപേർക്ക് ഈ രോഗവസ്ഥ ഉണ്ടായി എന്നകാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഡിസംബർ 8 നും ഏപ്രിൽ 14 നും ഇടയിൽ സ്‌കോട്ട്ലാൻഡിൽ 5.4 മില്ല്യൺ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു ഈ പഠനം നടത്തിയത്. അപ്പോഴേക്കും 1.7 മില്ല്യൺ ആളുകൾ അസ്ട്രാസെനെകയുടെ ആദ്യ ഡോസും 8 ലക്ഷം പേർ ഫൈസറിന്റെ ആദ്യ ഡോസും സ്വീകരിച്ചുകഴിഞ്ഞിരുന്നു. വാക്സിനേഷൻ ലഭിച്ചവരുടെ മെഡിക്കൽ ഹിസ്റ്ററിയും വാക്സിനു ശേഷമുള്ള സംഭവ പരിണാമങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കുകയായിരുന്നു. ഫൈസറുമായി ബന്ധപ്പെട്ട് ഇതുവരെ ഐ ടി പിയുടെ ഒരു കേസുപോലും കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അസ്ട്രസെനെക വാക്സിൻ എടുത്തതിനുശേഷം നാലാഴ്‌ച്ചയ്ക്കുള്ളിലാണ് ഐ ടി പിയുടെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങുന്നത്. എന്നാൽ, രക്തം കട്ടപിടിക്കുന്നത് പൂർണ്ണമായും വാക്സിൻ കാരണമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മത്രമല്ല, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വളരെ ചെറിയൊരു എണ്ണം ആളുകളിൽ മാത്രമാണ്.

വാക്സിന്റെ ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും ഈ പാർശ്വഫലങ്ങളെ അവഗണിക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP