Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിയറ്റർ പ്രതീക്ഷ മങ്ങി; ഫഹദിന്റെ മാലിക്കും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസും ഒടിടി റിലീസിന്

തിയറ്റർ പ്രതീക്ഷ മങ്ങി; ഫഹദിന്റെ മാലിക്കും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസും ഒടിടി റിലീസിന്

സ്വന്തം ലേഖകൻ

കോവിഡിൽ കുടുങ്ങി തിയറ്റർ പ്രതീക്ഷ അസ്തമിച്ചതിനാൽ ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസും ഡയറക്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ തിയറ്ററുകൾ അടുത്തെങ്ങും തുറക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളും ഒടിടി വഴി റിലീസ് ചെയ്യാൻ നിർമ്മാതാവായ ആന്റോ ജോസഫ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

തിയറ്റർ റിലീസിനായി ഒരുപാട് കാത്തിരുന്നെന്നും എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു. ഇരു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന. ഒന്നര വർഷത്തിലേറെയായി തിയറ്റർ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മാലിക്ക്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തിൽപെടുന്നതാണ്. ഇരുപത് വയസ് മുതൽ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സാനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.

തനു ബാലക് ഒരുക്കുന്ന കോൾഡ് കേസിൽ പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണെത്തുന്നത്. ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP