Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുരേന്ദ്രന്റെ മനസ്സിലുള്ളത് സംസ്ഥാന ജനറൽ സെക്രട്ടറിമാരെ അടക്കം മാറ്റിയുള്ള സമഗ്രമായ അഴിച്ചു പണി; രാജിവയ്‌ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ നടത്തുന്നത് തിരിച്ചുവരവിനുള്ള രാഷ്ട്രീയ നീക്കങ്ങൾ; പിണറായിയ്‌ക്കെതിരെ പ്രത്യാക്രമണത്തിന് മുട്ടിൽ മരം മുറിയും; നിർണ്ണായകം ദേശീയ നേതൃത്വത്തിന്റെ മനസ്സ്

സുരേന്ദ്രന്റെ മനസ്സിലുള്ളത് സംസ്ഥാന ജനറൽ സെക്രട്ടറിമാരെ അടക്കം മാറ്റിയുള്ള സമഗ്രമായ അഴിച്ചു പണി; രാജിവയ്‌ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ നടത്തുന്നത് തിരിച്ചുവരവിനുള്ള രാഷ്ട്രീയ നീക്കങ്ങൾ; പിണറായിയ്‌ക്കെതിരെ പ്രത്യാക്രമണത്തിന് മുട്ടിൽ മരം മുറിയും; നിർണ്ണായകം ദേശീയ നേതൃത്വത്തിന്റെ മനസ്സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപി അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ കെ സുരേന്ദ്രൻ. ഡൽഹിയിൽ തുടരുന്ന സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. തിരഞ്ഞെടുപ്പു ഫലം താഴേത്തലം വരെ വിലയിരുത്തി ആവശ്യമായ നടപടികൾ പുതുക്കിപ്പണിയലുകൾ ബൂത്ത് തലംമുതൽ സംസ്ഥാനതലംവരെ ഉണ്ടാകണമെന്നാണ് സുരേന്ദ്രൻ ആഗ്രഹിക്കുന്നത്. ഇതിന് കേന്ദ്രത്തിൽ നിന്ന് പച്ചക്കൊടി കിട്ടുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നേതൃതമാറ്റം ഉണ്ടാകുമെന്ന വാർത്തകളെ തള്ളുകയാണ് സുരേന്ദ്രൻ ഇപ്പോഴും.

ഒരു തിരഞ്ഞെടുപ്പിലെ ചെറിയൊരു തിരിച്ചടിയുടെ പേരിൽ സ്ഥാനമൊഴിയാനാണെങ്കിൽ 19 സീറ്റിലും പരാജയപ്പെട്ടപ്പോൾ പിണറായി വിജയൻ സ്ഥാനമൊഴിയാൻ ആരും ആവശ്യപ്പെട്ടില്ലല്ലോ. ബിജെപിയിൽ അങ്ങനെയൊരു പതിവില്ല.പരാജയത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തതിൽ സുരേന്ദ്രനെ മാറ്റുമെന്ന വാർത്തകളൊക്കെ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറയുന്നു. ഏതു പ്രതിസന്ധിയെയും നേരിടാൻ തയ്യാറായാണ് കേരളത്തിലേക്കു മടങ്ങുകയെന്നും സുരേന്ദ്രൻ പറഞ്ഞു. കേരള ബിജെപിയിൽ സുരേന്ദ്രൻ-വി മരുളീധരൻ അച്ചുതണ്ടില്ലെന്നും സുരേന്ദ്രൻ പറയുന്നു. അതായത് സ്വയം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സുരേന്ദ്രൻ എത്തുകയാണ്. വി മുരളീധരന്റെ പിന്തുണയും ഇതിനുണ്ട്.

സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് പക്ഷം. സിവി ആനന്ദബോസും ഗ്രൂപ്പിസം വ്യക്തമാക്കിയുള്ള റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരേന്ദ്രനെ മാറ്റുമെന്ന പൊതു വികാരം ശക്തമാണ്. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ കടന്നാക്രമണം നടത്തുമ്പോൾ സുരേന്ദ്രനെ കൈവിടുന്നത് ശരിയല്ലെന്ന സന്ദേശം കേന്ദ്ര നേതൃത്വത്തിന് നൽകാനാണ് മുരളീധര പക്ഷവും ശ്രമിക്കുന്നത്. അമിത് ഷായുടേയും ജെപി നദ്ദയുടേയും നിലപാടുകളാകും നിർണ്ണായകം.

ഇടതു സർക്കാരിനെതിരെ പ്രത്യാക്രമണമാണ് സുരേന്ദ്രൻ ലക്ഷ്യമിടുന്നത്. കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ നിന്ന് തടിയൂരാൻ മുട്ടിൽ മരംമുറി ആയുധമാക്കാൻ ഒരുങ്ങി ബിജെപി. പിണറായി സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണത്തിൽ കേന്ദ്ര വനംമന്ത്രാലയത്തെ ഇടപെടീക്കാൻ സുരേന്ദ്രൻ ശ്രമം തുടങ്ങി. കൊടകരകുഴൽപ്പണക്കേസ് ആരോപണത്തിൽ ഒന്നാന്നായി വിളിച്ച് ചോദ്യം ചെയ്യുകയും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി കെ.സുന്ദരയെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തിൽ സുരേന്ദ്രനെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നീക്കങ്ങൾക്കെതിരേ ബദൽ നീക്കം ബിജെപി. നടത്തുന്നത്.

ഇങ്ങനെ പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് തീരുമാനം. മുട്ടിൽ മരം മുറി സംസ്ഥാന സർക്കാരിനെതിരേ ആയുധമാക്കാനാണ് ബിജെപി.യുടെ നീക്കം. ഡൽഹിയിലുള്ള കെ.സുരേന്ദ്രൻ, ഇതിന്റെ ഭാഗമായി കേന്ദ്ര വനംപരിസ്ഥിതി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തും. മന്ത്രാലത്തെ വിഷയത്തിൽ ഇടപെടീക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് സൂചന. വനം കൺകറന്റ് ലിസ്റ്റായതിനാൽ മുട്ടിൽ മരംമുറിയിൽ വനംവകുപ്പുകൂടി ഉൾപ്പെട്ടിട്ടുണ്ട്.

കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരം ഉള്ള വിഷയമാണ്. അതിനാൽ വിഷയത്തിൽ കേന്ദ്രത്തെ ഇടപെടുവിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി ആലോചന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സുരേന്ദ്രൻ ജാവദേക്കറെ കാണുന്നത്. ഫോറസ്റ്റ് കൺസർവേറ്റർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ആരോപണ വിധേയരായിട്ടുണ്ട്. അതിനാൽ അവരിൽ നിന്ന് വിശദീകരണം തേടിക്കൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിസ്ഥാനത്തുകൊണ്ടുവരുവാൻ കഴിയുമോ എന്നാണ് ബിജെപി. ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP