Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ കാറിന് തീപ്പിടിച്ചു; അപകട കാരണമായത് കാറുടമയുടെ അശ്രദ്ധ; അപകടം പമ്പിൽ വച്ച് പുകവലിച്ചതിനാൽ; വീഡിയോ കാണാം

ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ കാറിന് തീപ്പിടിച്ചു; അപകട കാരണമായത് കാറുടമയുടെ അശ്രദ്ധ; അപകടം പമ്പിൽ വച്ച് പുകവലിച്ചതിനാൽ; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: കാറുടമയുടെ പുകവലി കാരണം പെട്രോൾ പമ്പിൽ തീപ്പിടുത്തം. സൗദി അറേബ്യയിലെ ഉനൈസ ഗവർണറേറ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ ഡ്രൈവർ പെട്രോൾ പമ്പ് ജീവനക്കാരനുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ സിഗിരറ്റ് തന്റെ കൈയിൽ നിന്ന് നിലത്തുവീഴുന്നതും ഇയാൾ അത് എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് കണ്ട് പരിഭ്രാന്തനായ പമ്പ് ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്ന നോസിൽ വാഹനത്തിൽ നിന്ന് വലിച്ചെടുത്തതോടെ പെട്രോൾ നിലത്ത് വീണു.

നിലത്തുവീണ പെട്രോളിൽ ഉടൻതന്നെ തീപ്പിടിക്കുകയായിരുന്നു. പമ്പ് ജീവനക്കാരന്റെ ശരീരത്തിലും തീപടർന്നു. ഇയാൾ നിലത്ത് കിടന്നുരുളുന്നത് വീഡിയോയിൽ കാണാം. വാഹനത്തിന്റെ ഡോർ തുടർന്ന് ഡ്രൈവറും ഇറങ്ങിയോടി. പമ്പിലെ മറ്റ് ജീവനക്കാർ അൽപസമയത്തിനകം തന്നെ ഓടിയെത്തി അഗ്‌നിശമന ഉപകരണങ്ങൾ കൊണ്ട് തീ കെടുത്തുകയായിരുന്നു.

 

ഡ്രൈവറുടെ അശ്രദ്ധയാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് അൽ ഖസീം സിവിൽ ഡിഫൻസ് മീഡിയ വക്താവ് ബ്രിഗേഡിയർ ഇബ്രാഹിം അബ അൽ ഖലീൽ പറഞ്ഞു. പമ്പിൽ പുകവലിക്കരുതെന്ന സുരക്ഷാ നിർദ്ദേശം ഇയാൾ അവഗണിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഡ്രൈവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP