Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മരുന്ന്; പഞ്ചഗവ്യഘൃതം എല്ലാ ആയുർവേദ മരുന്ന് നിർമ്മാതാക്കളും നിർമ്മിക്കുന്നു; പുതിയ മരുന്നല്ല, കൂട്ടിന് നൂറ്റാണ്ടിന്റെ പഴക്കം; 'ഔഷധി' വിവാദത്തിൽ കഴമ്പില്ലെന്ന് ആയുർവേദ വിദഗ്ദ്ധർ

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മരുന്ന്; പഞ്ചഗവ്യഘൃതം എല്ലാ ആയുർവേദ മരുന്ന് നിർമ്മാതാക്കളും നിർമ്മിക്കുന്നു; പുതിയ മരുന്നല്ല, കൂട്ടിന് നൂറ്റാണ്ടിന്റെ പഴക്കം; 'ഔഷധി' വിവാദത്തിൽ കഴമ്പില്ലെന്ന് ആയുർവേദ വിദഗ്ദ്ധർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കേരള സർക്കാർ സ്ഥാപനമായ ഔഷധി മനോരാഗത്തിന് മരുന്ന് നിർമ്മിക്കുന്നത് സംബന്ധിച്ച വിവാദത്തിൽ കഴമ്പില്ലെന്ന് ആയുർവേദ രംഗത്തെ വിദഗ്ദ്ധർ. അഷ്ടാംഗ ഹൃദയത്തിൽ പറയുന്ന പഞ്ചഗവ്യഘൃതം എല്ലാ ആയുർവേദ മരുന്ന് നിർമ്മാതാക്കളും നിർമ്മിക്കുന്നുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് പുതിയ മരുന്നല്ലെന്നും ഇതിൻെ കൂട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നുമാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നു.

മനോരോഗം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദരോഗം എന്നിവയ്ക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും കൊവിഡാനന്തര ചികിത്സയിലും പഞ്ചഗവ്യ ഘൃതം ഗുണം ചെയ്യുമെന്നും ആയുർവേദ വിദഗ്ദ്ധർ അവകാശപ്പെടുന്നു.

കോവിഡ് കാലത്ത് ചാണകവും ഗോമൂത്രവും രോഗത്തെ ചെറുക്കുമെന്ന വാദവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയപ്പോൾ ഇതിനെ പിന്തുണച്ചും പരിഹസിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടന്നിരുന്നത്.

എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ സർക്കാർ സ്ഥാപനമായ ഔഷധി പശുവിന്റെ മൂത്രമുപയോഗിച്ച് മരുന്ന് നിർമ്മിക്കുന്നുണ്ടെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ പ്രസിദ്ധീകരിച്ചതോടെയാണ് പഞ്ചഗവ്യഘൃതം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്.

'പശു രാഷ്ട്രീയം' സൈബർ ഇടങ്ങളിലും രാഷ്ട്രീയപരമായും മലയാളികളുടെ രൂക്ഷ പ്രതികരണം എപ്പോഴും അറിയുന്ന വിഷയമാണ്. ഇതിനിടെയാണ് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി പുറത്തിറക്കുന്ന ഒരു മരുന്ന് ചൂണ്ടിക്കാട്ടി ഓർഗനൈസറിൽ ലേഖനം വന്നത്.

ഔഷധിയുടെ പാഞ്ചഗവ്യ ഘൃതം എന്ന മരുന്നിൽ പശുക്കളിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഉൽപ്പന്നങ്ങളായ പാൽ, നെയ്യ്, തൈര്, ഗോമൂത്രം, ചാണകം എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ലേഖനം പറയുന്നു. പനി, അപസ്മാരം, മഞ്ഞപ്പിത്തം, മറവി രോഗം എന്നിവയ്ക്കും ചാണകവും ഗോമൂത്രവുമടങ്ങിയ പാഞ്ചഗവ്യ ഘൃതം ഫലംപ്രദമാണെന്ന പരസ്യത്തിന്റെ സ്‌ക്രീൻഷോട്ടും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ആയുർവേദ മരുന്ന് നിർമ്മാതാക്കളായ പൊതുമേഖലാസ്ഥാപനമാണ് ഔഷധിയെന്നും ലേഖനത്തിൽ പറയുന്നു.

200, 450 എംഎൽ പാക്കറ്റുകളായാണ് 'പഞ്ചഗവ്യ ഘൃതം' വിപണിയിലിറക്കിയിരിക്കുന്നതെന്നും ലേഖനത്തിനൊപ്പം നൽകിയ പരസ്യകട്ടിങ്ങിൽ പറയുന്നു.കേരള സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുർവേദ മരുന്നുകളുടെ ഏറ്റവും വലിയ ഉൽപാദകരും ഔഷധിയാണ്. ഔഷധിക്ക് കേരളത്തിൽ 800 അധികം ഡീലർമാരാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP