Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞങ്ങൾ എല്ലാവരും ഉണ്ടിവിടെ; എസ് ഐ സാറ് , അബ്ബാസ് സാറ്, കവിത മേഡം ഞങ്ങളെ മനസിലാകുന്നുണ്ടോ?; നിറചിരിയുമായി ഒകെ എന്ന മറുപടി; കാഴ്‌ച്ചക്കാരുടെ കണ്ണ് നിറയിച്ച് സിപിഒ അജിഷിന്റെ വീഡിയോ; ചർച്ചയാകുന്നത് അജീഷിനെ തിരിച്ചുകൊണ്ടുവരാൻ സഹപ്രവർത്തർ നടത്തുന്ന പരിശ്രമങ്ങൾ

ഞങ്ങൾ എല്ലാവരും ഉണ്ടിവിടെ; എസ് ഐ സാറ് , അബ്ബാസ് സാറ്, കവിത  മേഡം ഞങ്ങളെ മനസിലാകുന്നുണ്ടോ?; നിറചിരിയുമായി ഒകെ എന്ന മറുപടി; കാഴ്‌ച്ചക്കാരുടെ കണ്ണ് നിറയിച്ച് സിപിഒ അജിഷിന്റെ വീഡിയോ;  ചർച്ചയാകുന്നത് അജീഷിനെ തിരിച്ചുകൊണ്ടുവരാൻ  സഹപ്രവർത്തർ നടത്തുന്ന പരിശ്രമങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

മറയൂർ: സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽക്കൂടി വൈറലാകുന്ന ദൃശ്യങ്ങൾ ഒട്ടുമിക്കതും മനുഷ്യമനസ്സിനെ വല്ലാതെ ഉലയ്ക്കുന്നതാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് മറയൂർ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരിൽ ഒരാൾ പങ്കുവെച്ച വീഡിയോ.തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അജീഷുമായി സഹപ്രവർത്തകൻ നടത്തിയ വീഡിയോ കോളാണ് കാഴ്‌ച്ചക്കാരുടെ കണ്ണ് നിറക്കുന്നത്. വീഡിയോയിലെ സംഭാഷണം ആരുടെയും ഉള്ള് ഉലയ്ക്കുന്നതാണ്.

മുടി പറ്റെ വെട്ടി ചിരിച്ചുകൊണ്ട് സ്‌ക്രീനിൽ നിറയുകയാണ് അജീഷ്.എല്ലാവരും ഉണ്ടിവിടെ, മനസ്സിലാവുന്നുണ്ടോ ..എസ് ഐ സാറ് , അബ്ബാസ് സാറ്, കവിത മേഡം എല്ലാവരുമുണ്ട്. . . ഞങ്ങളുടെ , പേരൊന്ന് പറഞ്ഞെ ... ഫോൺ വിളിച്ച ഉദ്യോഗസ്ഥൻ അജീഷിനോട് ചോദിക്കുന്നത് ഇങ്ങിനെയാണ്. ഓർമ്മയിലേക്ക് തിരിച്ചുവരുന്നതേ ഉള്ളുവെങ്കിലും തന്നെ വിളിക്കുന്നവരെ സങ്കടപ്പെടുത്തേണ്ട എന്നോ മറ്റോ ഉപബോധ മനസ്സിൽ എവിടെയോ ഉള്ളതിനാലാവണം ചോദ്യങ്ങൾക്ക് ഒക്കെ തന്നെയും ചിരിച്ചുകൊണ്ട് ഒകെ.. ഒകെ.. എന്നു മറുപടി നൽകുകയാണ് അജീഷ്.ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം തന്നെ സംസാരിക്കുന്നുണ്ടെങ്കിലും ആരെയും വ്യക്തമായി മനസിലാകാതെ ഓർത്തെടുക്കാന് പാടുപെടുന്ന അജിഷിന്റെ ചിരിതുകിയ മുഖം നിറകണ്ണുകളോടെയല്ലാതെ കണ്ട് നിൽക്കാനാവില്ല. ഒടുവിൽ എല്ലാം ശരിയാകും എന്ന ആശംസകളോടെയും പ്രാർത്ഥനയോടെയും ഫോൺ കട്ടുചെയ്യുകയായിരുന്നു.

 

 

ഈ മാസം 1 നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രി ഐ സി യുവിൽ കഴിയുന്ന സി പി ഒ അജീഷ് പോളിനെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടു വരനുള്ള ഇടപെടലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഹപ്രവർത്തരുടെ ഭാഗത്തു നിന്നും നടന്നുവരുന്നത്. ദിവസം പിന്നിടും തോറും അജീഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നുള്ള മെഡിക്കൽ സംഘത്തിന്റെ ഉറപ്പിലാണ് ഇവരിപ്പോൾ ആശ്വാസം കണ്ടെത്തിയിരിക്കുന്നത്. മങ്ങിത്തെളിയുന്ന ഓർമ്മകൾ മാത്രമുള്ള അജീഷിനെ ഇങ്ങിനെയൊരവസ്ഥയിൽ കാണേണ്ടി വന്നതിന്റെ വിഷമത്തിലാണ് ഇവർ എല്ലാവരും

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസിന് നേരെ കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് നടത്തിയ ആക്രമണത്തിലാണ് മറയൂർ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ തലയോട്ടി തകർന്നത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.
തലയുടെ പിൻഭാഗത്ത് ഇടതു ചെവിക്കു സമീപമാണ് കല്ലിനുള്ള ഇടിയേറ്റത്. ഇവിടെ തലയോട്ടി പൊട്ടി ഉള്ളിൽ ക്ഷതമേറ്റിരുന്നു. ഈ ഭാഗത്ത് ഓപ്പറേഷൻ നടത്തി. കുറച്ചുഭാഗം വയറുകീറി ഉള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. മാസങ്ങൾക്കു ശേഷമാവും ഇത് ഓപ്പറേഷൻ നടത്തി പുനഃസ്ഥാപിക്കുക.

തലയ്ക്കുള്ളിൽ ക്ഷതമേറ്റിട്ടുള്ളതിനാൽ ഓർമ്മ ശക്തിക്കോ കാഴ്ചയ്‌ക്കോ തകരാറുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ സംഘം സൂചന നൽകിയിരുന്നു.സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കോവിൽക്കാവ് സ്വദേശി സുലൈമാന്റെ പേരിൽ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇയാളിപ്പോൾ റിമാന്റിലാണ്. എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

1-ാം തീയതി രാവിലെ പതിവ് പെട്രോളിംഗിനിടെ മറയൂർ സി ഐ ജി എസ് രതീഷാണ് സുലൈമാനെ ആദ്യം കാണുന്നത്.ഈ സമയം ഇയാൾ മാസ്‌ക് ധരിച്ചിരുന്നില്ല. സി ഐ വാഹനത്തിലിരുന്നുകൊണ്ട് ഇത് ചോദ്യം ചെയ്തു.ഈ സമയം സുലൈമാൻ സി ഐ യെ അസഭ്യം പറഞ്ഞു. ഇതോടെ സി ഐ വാഹനത്തിൽ നിന്നും ഇറങ്ങി ഇയാളുടെ അടുത്തേയ്ക്ക് നടന്നടുത്തു.

ഉടൻ സുലൈമാൻ കയ്യിൽകിട്ടിയ കല്ലെടുത്ത് സി ഐയ്ക്കുനേരെ ഏറിഞ്ഞു. ഏറ് തലയിൽ കൊണ്ടു. ഇതിനിടെ വാഹനത്തിലിറങ്ങി സുലൈമാന്റെ നേരെ അജീഷ് പാഞ്ഞടുത്തു. തൊട്ടടുത്തെത്തിയപ്പോൾ കയ്യിലിരുന്ന കോൺക്രീറ്റ് കഷണം കൊണ്ട് സുലൈമാൻ അജീഷിന്റെ തലയിൽ ആഞ്ഞിടിക്കുകയായിരുന്നു. ഇടിയേറ്റയുടൻ അജീഷ് ബോധരഹിതനായി നിലം പതിച്ചു. സി ഐയ്ക്കും തലയ്ക്ക് നല്ലവേദന അനുഭവപ്പെട്ടിരുന്നു.

പിന്നീട് പൊലീസ് സംഘം സുലൈമാനെ കീഴടക്ക് കസ്റ്റഡിയിൽ എടുത്തു. അജീഷീനെയും സി ഐ രതീഷിനെയും കൊണ്ട് ഉടൻ പൊലീസ് സംഘം ആലുവ രാജഗിരി ആശുപത്രിക്ക് തിരിച്ചു. ഇടയ്ക്ക് അജീഷ് ഒന്നുരണ്ടുവട്ടം ശർദ്ദിച്ചത് കൂടെയുണ്ടായിരുന്നവരുടെ ആശങ്ക വർദ്ധിപ്പിച്ചു.ഓപ്പറേഷന് ശേഷമെ രക്ഷപെടുമോ എന്നകാര്യത്തിൽ എന്തെങ്കിലും പറായൻ കഴിയു എന്നായിരുന്നു മെഡിക്കൽ സംഘം സപ്രവർത്തകരെ അറിയിച്ചത്.കുഴപ്പങ്ങളൊന്നുമില്ലാതെ അജീഷ് വീണ്ടും ജോലിക്കെത്തണമെന്ന ആഗ്രഹമാണ് ഇവർക്കെല്ലാമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP