Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻആർസിക്കും സിഎഎയ്ക്കും എതിരാണെന്ന് പ്രചരിപ്പിക്കുകയും അണിയറയിൽ ഭരണഘടനാവിരുദ്ധമായ നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയുമാണ് ഇടതുസർക്കാർ; തടങ്കൽ പാളയ നിർമ്മാണത്തിൽ നിന്ന് പിണറായി സർക്കാർ പിന്മാറണമെന്ന് എസ് ഡി പി ഐ

എൻആർസിക്കും സിഎഎയ്ക്കും എതിരാണെന്ന് പ്രചരിപ്പിക്കുകയും അണിയറയിൽ ഭരണഘടനാവിരുദ്ധമായ നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയുമാണ് ഇടതുസർക്കാർ; തടങ്കൽ പാളയ നിർമ്മാണത്തിൽ നിന്ന് പിണറായി സർക്കാർ പിന്മാറണമെന്ന് എസ് ഡി പി ഐ

സ്വന്തം ലേഖകൻ

കോഴിക്കോട് : ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് ഇടതുസർക്കാർ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്. ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും സിഎഎയ്ക്കെതിരേ നടത്തിയ പ്രഖ്യാപനങ്ങളും പ്രക്ഷോഭങ്ങളും കേവലം കപടനാടകങ്ങളായിരുന്നെന്ന് വ്യക്തമായിരിക്കുന്നു.

ഒരേസമയം തങ്ങൾ എൻആർസിക്കും സിഎഎയ്ക്കും എതിരാണെന്ന് പ്രചരിപ്പിക്കുകയും അണിയറയിൽ ഭരണഘടനാവിരുദ്ധമായ നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയുമാണ് ഇടതുസർക്കാർ. ഒന്നര വർഷം മുമ്പ് തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ആരവങ്ങൾ അവസാനിച്ചിരിക്കേ തിരുവനന്തപുരത്തും തൃശ്ശൂരും തടങ്കൽ പാളയങ്ങൾ ഒരുക്കാനാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഇപ്പോൾ പുനർവിജ്ഞാപനം പുറപ്പിടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ഇടതുസർക്കാർ പൗരത്വവിഷയത്തിൽ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. സർക്കാരിന്റയും സർക്കാരിനെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി ഘടകകക്ഷികളുടെയും തീരുമാനമാണോ നടപ്പാക്കുന്നതെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്.

സ്വാതന്ത്ര്യസമരത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും മഹത്തായ പോരാട്ടമായിരുന്നു പൗരത്വപ്രക്ഷോഭം. ഇടതുസർക്കാർ സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ നിർമ്മിക്കാനുള്ള നീക്കം അടിയന്തരമായി നിർത്തിവെക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം വേദിയാകുമെന്നും പി അബ്ദുൽ ഹമീദ് പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP