Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല; നിർദ്ദേശം നൽകിയത് രോഗികളിൽ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ; മലയാളം വിലക്കിയ സംഭവത്തിൽ മാപ്പ് മാപ്പുപറഞ്ഞ് ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട്; മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കൽ സുപ്രണ്ടിന് കത്തയച്ചു

ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല;  നിർദ്ദേശം നൽകിയത് രോഗികളിൽ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ; മലയാളം വിലക്കിയ സംഭവത്തിൽ മാപ്പ്  മാപ്പുപറഞ്ഞ് ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട്; മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കൽ സുപ്രണ്ടിന് കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജോലി സമയത്ത് നഴ്സുമാർ മലയാളം സംസാരിക്കരുതെന്നും ഇംഗ്‌ളീഷിലോ ഹിന്ദിയിലോ ആണ് സംസാരിക്കേണ്ടതെന്നും വിവാദ ഉത്തരവിറക്കിയ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു. ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് വിവാദ ഉത്തരവിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞത്.ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടല്ല ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്നതായും നഴ്സിങ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ളവരും മറ്റ് ഭാഷകൾ സംസാരിക്കുന്നവരും അറിയിച്ച പരാതിയെ തുടർന്നാണ് ഈ ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്ന കത്തിൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ജോലി സമയത്ത് നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ഡൽഹിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ വിവാദമായതോടെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് സർക്കുലർ റദ്ദാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ കേരള സർക്കാർ നേരിട്ട് ഡൽഹി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.

അടിയന്തരമായി സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ഡൽഹി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിന്നാലെ സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് മാപ്പുപറഞ്ഞ് മെഡിക്കൽ സൂപ്രണ്ടിന് കത്തയച്ചത്.

ഡൽഹി ജി.ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായത്. ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്ന സർക്കുലറിനെതിരെയായിരുന്നു പ്രതിഷേധം. ജോലി സമയത്ത് മലയാളം പല നഴ്‌സുമാരും ഉപയോഗിക്കുന്നത് ആശയ വിനിമയത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചെന്നും ഇതിനാൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്നാണ് ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

സർക്കുലറിനെതിരെ മലയാളി നഴ്‌സുമാർ രംഗത്തെത്തിയിരുന്നു. മാതൃഭാഷയിൽ പരസ്പരം സംസാരിക്കരുതെന്ന സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ മലയാളി നഴ്‌സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റർ പ്രചാരണത്തിനും തുടക്കമിട്ടിരുന്നു.

ആശുപത്രിയിലെ മറ്റു സംസ്ഥാനങ്ങളിലെ നഴ്‌സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. അതെ സമയം ആശുപത്രി അധികൃതരുടെ അനുവാദത്തോടെയല്ല ഉത്തരവെന്ന് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു. സർക്കുലർ അത്ഭുതകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. ശശി തരൂർ, ജയറാം രമേശ് എന്നിവരും സർക്കുലറിനെതിരെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP