Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുളക് സ്പ്രേയിൽ കീഴടക്കി തലക്കടിച്ച് കൊന്നു; ആഡംബര ജീവിതവും അന്ധവിശ്വാസവും ഭാര്യയേയും മകനേയും നിരഞ്ജൻ ഷെട്ടിയുടെ കൂട്ടാളികളാക്കി; ഉഡുപ്പിയിലെ ഹോട്ടൽ വ്യവസായി ഭാസ്‌കർ ഷെട്ടിയെ ഹോമകുണ്ഡത്തിൽ ഇട്ട് ചുട്ടുകൊന്ന ഭാര്യക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം ശിക്ഷ

മുളക് സ്പ്രേയിൽ കീഴടക്കി തലക്കടിച്ച് കൊന്നു; ആഡംബര ജീവിതവും അന്ധവിശ്വാസവും ഭാര്യയേയും മകനേയും നിരഞ്ജൻ ഷെട്ടിയുടെ കൂട്ടാളികളാക്കി; ഉഡുപ്പിയിലെ ഹോട്ടൽ വ്യവസായി ഭാസ്‌കർ ഷെട്ടിയെ ഹോമകുണ്ഡത്തിൽ ഇട്ട് ചുട്ടുകൊന്ന ഭാര്യക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം ശിക്ഷ

ബുർഹാൻ തളങ്കര

മംഗളൂരു : ഉഡുപ്പിയിലെ പ്രവാസി ഹോട്ടൽ വ്യവസായിയായ ഭാസ്‌കർ ഷെട്ടി വധക്കേസിൽ ഭാര്യയും മകനും അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാർക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജൻ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

തെളിവുനശിപ്പിച്ച കേസിൽ പ്രതിചേർത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെവിട്ടു. ഇതേ കുറ്റംചുമത്തി പ്രതിചേർത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവിൽ മരണപ്പെട്ടിരുന്നു. പ്രതികളിൽ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങി. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. 2016 ജൂലൈ 28-ന് ആണ് ഭാസ്‌കർ ഷെട്ടി കൊല്ലപ്പെട്ടത്.

ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയശേഷം നിരഞ്ജൻ ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചാരം നശിപ്പിക്കുകയുംചെയ്തെന്നാണു കേസ്. ഭാസ്‌കർ ഷെട്ടിയെ കാണാനില്ലെന്ന് മാതാവ് മണിപ്പാൽ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതികൾ അറസ്റ്റിലാവുന്നതും.

കാർക്കള നരുലികെയിലെ പ്രമുഖ വ്യവസായി ഭാസ്‌ക്കർ ഷെട്ടിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത് പ്രതി നിരഞ്ജൻ ഭട്ടിന്റെ ആഡംബര ജീവിതത്തോടുള്ള അത്യാഗ്രഹം ആയിരുന്നു. ഭാസ്‌ക്കർഷെട്ടിയുടെ ഭാര്യ രാജേശ്വരിയും മകൻ നവനീതും ഒപ്പം ചേർന്നപ്പോൾ കൊലക്കുള്ള എല്ലാ സാഹചര്യവും തെളിയുകയായിരുന്നു. ഭാര്യ രാജേശ്വരിയുമായി ദാമ്പത്യത്തിൽ ചില അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അവ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളായിരുന്നില്ല. ജോതിഷം പഠിച്ച ക്ഷേത്ര പൂജാരി കൂടിയായ നിരഞ്ജൻ ഷെട്ടി, ഭാസ്‌ക്കർ ഷെട്ടിയും ഭാര്യയുമായുള്ള ഭിന്നത മുതലെടുത്തുകൊലക്ക് പ്രേരിപ്പിക്കുകയായിരുന്നു. സർവ്വ രംഗത്തും പരാജയമായിരുന്ന നിരഞ്ജൻ ഷെട്ടിയുടെ വാക് സാമർത്ഥ്യവും ജോതിഷത്തിലെ വിശ്വാസവും നിമിത്തം ഭാസ്‌ക്കർ ഷെട്ടിയെ വക വരുത്താൻ തീരുമാനിക്കുകയായിരുന്നു.

വ്യവസായി എന്ന നിലയിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ഭാസ്‌ക്കർ ഷെട്ടിയെ ഇല്ലായ്മ ചെയ്താൽ തനിക്കും സംമ്പന്നമായൊരു ജീവിതം നിരഞ്ജൻ ഭട്ട് സ്പനം കണ്ടു. എല്ലാം ഒത്തു വന്നപ്പോൾ വീട്ടിൽ വച്ച് മുളക് സ്പ്രേയിൽ ഉപയോഗിച്ച് ഷെട്ടിയെ കീഴടക്കുകയും ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഭാസ്‌ക്കർ ഷെട്ടിയുടെ മൃതദേഹം യജ്ഞകുണ്ഡത്തിൽ വച്ച് കത്തിച്ചശേഷം ഭൗതികാവശിഷ്ടങ്ങളും മറ്റും ഒഴുക്കിക്കളയുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ഭൗതികാവശിഷ്ടത്തിന്റെ ഒരു ഭാഗവും ഭാസ്‌ക്കർ ഷെട്ടിയുടെ മൊബൈൽ ഫോണും വാച്ചും പല്ലി എന്ന അരുവിയിലും കൊല്ലാനുപയോഗിച്ച ഇരുമ്പുവടിയും മുളക് സ്പ്രേയും വിഷദ്രാവകവും കടാന്തല എന്ന അരുവിയിലും വധശ്രമത്തിനിടെ രക്തം പുരണ്ട ടൈലിന്റെ ഭാഗവും മറ്റും മറ്റൊരു അരുവിയിലും ഉപേക്ഷിക്കുകയായിരുന്നു. ഇവയെല്ലാം ഒഴുകിപ്പോയിക്കഴിഞ്ഞാൽ തെളിവില്ലാതാകുമെന്ന വിശ്വാസത്തിലായിരുന്നു ഇങ്ങനെ ആസൂത്രണം ചെയ്തത്.

പൊലീസ് ചോദ്യം ചെയ്യലിൽ പല്ലി എന്ന അരുവിയിൽ മാത്രമേ ഭൗതികാവശിഷ്ടങ്ങൾ ഉപേക്ഷിച്ചിട്ടുള്ളൂ എന്നാണ് നിരഞ്ജൻ ഭട്ട് പറയുന്നത്. ഭാസ്‌ക്കർ ഷെട്ടിയുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും ഭാര്യ രാജേശ്വരിയുടെ പേര് മാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. അത് നടക്കുന്നതിന് മുമ്പ് കൊല നടത്തിയാൽ എല്ലാം സ്വന്തം പേരിൽ നേടാം എന്നായിരുന്നു രാജേശ്വരി കരുതിയത്. കൊലപ്പെചടുന്നതിന് മുമ്പ് ഭാസ്‌ക്കർഷെട്ടിയുടെ പേരിൽ വൻ തുക പിൻ വലിച്ചതായും കണ്ടെത്തി്

നിരഞ്ജൻ ഭട്ട് പൊലീസ് കസ്റ്റഡിയിൽ വച്ച് വജ്ര മോതിരവും കർണ്ണാഭരണങ്ങളും വിഴുങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. രാജേശ്വരിക്കും മകൻ നവനീതിനും പൊലീസ് കസ്റ്റഡിയിൽ നക്ഷത്ര ഹോട്ടലിൽ വിരുന്നൊരുക്കിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP