Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധർമ്മടത്തെ കൂട്ടുകാരനെ നാലു ദിവസത്തേക്ക് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ ചുമതലക്കാരനാക്കി; സമ്മർദ്ദം ചെലുത്താൻ ഐഎഫ്എസുകാരനൊപ്പം നേരിട്ടെത്തിയതും മാധ്യമ പ്രവർത്തകൻ; ചാനലുകളെ കുറ്റപ്പെടുത്തി വനംവകുപ്പിന്റെ റിപ്പോർട്ട്; മുട്ടിൽ മരംമുറിയിൽ മാംഗോ മുതലാളിമാരെ രക്ഷിച്ചെടുക്കാൻ നടന്ന ഗൂഢാലോചന ഞെട്ടിക്കുന്നത്

ധർമ്മടത്തെ കൂട്ടുകാരനെ നാലു ദിവസത്തേക്ക് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ ചുമതലക്കാരനാക്കി; സമ്മർദ്ദം ചെലുത്താൻ ഐഎഫ്എസുകാരനൊപ്പം നേരിട്ടെത്തിയതും മാധ്യമ പ്രവർത്തകൻ; ചാനലുകളെ കുറ്റപ്പെടുത്തി വനംവകുപ്പിന്റെ റിപ്പോർട്ട്; മുട്ടിൽ മരംമുറിയിൽ മാംഗോ മുതലാളിമാരെ രക്ഷിച്ചെടുക്കാൻ നടന്ന ഗൂഢാലോചന ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട് മുട്ടിൽ വനംകൊള്ള അട്ടിമറിക്കാൻ റിപ്പോർട്ടർ ടിവി ചാനലിനൊപ്പം 24 ന്യൂസിലെ റിപ്പോർട്ടറും പങ്കെടുത്തതായി വനംവകുപ്പിന്റെ വെളിപ്പെടുത്തൽ. രണ്ടു ചാനലുകളെ കുറ്റപ്പെടുത്തുന്ന വനംവകുപ്പ് റിപ്പോർട്ട് മറുനാടന് ലഭിച്ചു. മുട്ടിൽ മരമുറിയെ മായ്ക്കാൻ കള്ളക്കഥയുണ്ടാക്കിയെന്നാണ് ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിലെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള 24 ന്യൂസിലെ ഉന്നതനാണ് സംഭവത്തിൽ ഇടപെട്ടിരിക്കുന്നത്. റിപ്പോർട്ടർ ടിവിയോടൊപ്പം ഇയാൾകൂടി ചേർന്നാണ് കേരളത്തിലെ കാട് വെട്ടിവെളിപ്പിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് 24 ന്യൂസ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടർക്കെതിരെ അന്വേഷണവും ചാനൽ തുടങ്ങിയിട്ടുണ്ട്.

വിവാദമായതോടെ കോഴിക്കോട് ബ്യൂറോയിലെ പ്രമുഖനെ 24 ന്യൂസ് ചാനൽ വാർത്താ റിപ്പോർട്ടിൽ നിന്ന് താൽകാലികമായി വിലക്കിയിട്ടുമുണ്ട്. എന്നാൽ തനിക്ക് കോവിഡാണെന്നാണ് ആ ലേഖകരൻ മറ്റുള്ളവരോട് പറയുന്നത്. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമാണ് ഈ മാറ്റി നിർത്തൽ എന്ന വ്യക്തമായ സൂചന മറുനാടന് കിട്ടി. മുട്ടിൽ മരം മുറിയിലെ കേസ് അവസാനിപ്പിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനും 24 ന്യൂസിലെ മാധ്യമ പ്രവർത്തകൻ ശ്രമിച്ചുവെന്നും വനം വകുപ്പിലെ ഉന്നതർ മറുനാടനോട് പറഞ്ഞു.

കോടികളുടെ മരങ്ങളാണ് മൂട്ടിൽ വനത്തിൽ നിന്നും കടത്തിയതെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിൽ നിന്നും റോജി അഗസ്റ്റിൻ, ആന്റോ എന്നിവർ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാനാണ് റിപ്പോർട്ടറിനൊപ്പം 24 ന്യൂസിലെ ഉന്നതനും ശ്രമിച്ചത്. റിപ്പോർട്ടർ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മുൻ സിപിഎം സ്ഥാനാർത്ഥിയായ എംവി നികേഷ് കുമാർ നേതൃത്വം നൽകുന്നതാണ് ചാനലെങ്കിലും നികേഷിനെ വ്യക്തിപരമായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുനുമില്ല. 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികൾ വനംകൊള്ള നടത്തിയത്. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പെരുമ്പാവൂരിലെ തടിമില്ലിൽ നിന്ന് മരങ്ങൾ കണ്ടെടുത്തു. ഇതേ തുടർന്ന് ഫെബ്രുവരി 13 ന് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ ചുമതല കണ്ണൂർ ധർമ്മടം സ്വദേശിയായ എൻ ടി സാജനെന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു സാജന്റെ നിയമനം.

24 ന്യൂസിലെ വിവാദ റിപ്പോർട്ടറും ധർമ്മടം സ്വദേശിയാണ്. ആന്റോ അഗസ്റ്റിന് വേണ്ടി ഈ മാധ്യമ പ്രവർത്തകൻ നടത്തി നീക്കമാണ് സാജനെ കസേരയിൽ എത്തിച്ചത്. മുട്ടിൽ മരം മുറിയെ അട്ടിമറിക്കാനായിരുന്നു ഇത്. അന്വേഷണം ഏറ്റെടുത്ത സാജൻ കേസിന്റെ വകുപ്പുകൾ മാറ്റി എഴുതാൻ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനോട് നിർദ്ദേശിച്ചു. എന്നാൽ ഇതിന് സമീർ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാൻ സാജൻ ശ്രമിച്ചെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നത്.

ഇതിനെ തുടർന്ന് സാജന്റെ അടുത്ത സുഹൃത്തും ധർമ്മടംകാരനായ 24 ന്യൂസിലെ റിപ്പോർട്ടറും റിപ്പോർട്ടർ ചാനലും ഗൂഢാലോചനയുടെ ഭാഗമായി നിരപരാധിയായ സമീറിനെതിരെ തുടർച്ചയായ വാർത്തകൾ നൽകി. ഇതെല്ലാം ആസൂത്രണം ചെയ്ത് തയാറാക്കിയ വ്യാജവാർത്തകളായിരുന്നു. എന്നാൽ റിപ്പോർട്ട് ചർച്ചയായതോടെ 24 ന്യൂസ് റിപ്പോർട്ടർക്കെതിരെ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഏറെ അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് ഇയാൾ.

നേരത്തെ പ്രതിരോധ വകുപ്പിന്റെ കോഴിസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പോയ കേസിലും ഇയാൾ കുടുങ്ങിയിരുന്നു. പാസ്പോർട്ടിൽ ഇസിഎൻആർ രേഖപ്പെടുത്താൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിൽ പിടിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലൊരു റിപ്പോർട്ടറാണ് വീണ്ടും 24 ന്യൂസിന് തലവേദനയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP