Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്രസ അദ്ധ്യാപകർക്ക് വേതനവും ആനുകൂല്യങ്ങളും നൽകാൻ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്നെന്നത് വ്യാജ പ്രചരണമോ? മദ്രസ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് അതത് മദ്രസ മാനേജ്മെന്റുകൾ; കുപ്രചരണങ്ങളെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ മറുപടി ചർച്ചയാകുമ്പോൾ

മദ്രസ അദ്ധ്യാപകർക്ക് വേതനവും ആനുകൂല്യങ്ങളും നൽകാൻ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്നെന്നത് വ്യാജ പ്രചരണമോ? മദ്രസ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് അതത് മദ്രസ മാനേജ്മെന്റുകൾ; കുപ്രചരണങ്ങളെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ മറുപടി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംഘപരിവാർ, തീവ്ര ക്രൈസ്തവ കേന്ദ്രങ്ങൾ വർഷങ്ങളായി കേരളത്തിനകത്തും പുറത്തുമായി നടത്തുന്ന കുപ്രചരണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു മദ്രസ അദ്ധ്യാപകരുടെ വേതനത്തിനും ആനകൂല്യങ്ങൾക്കുമായി കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്നു എന്നത്. ഈ കുപ്രചരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി.

മദ്രസ അദ്ധ്യാപകർക്ക് സർക്കാർ പൊതുഖജനാവിൽ നിന്ന് ശമ്പളമോ ആനുകൂല്യങ്ങളോ നൽകുന്നില്ലെന്നാണ് ഇന്നലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് എംഎൽഎമാരായ അഡ്വ. എൻ ശംസുദ്ധീൻ, പികെ ബഷീർ, മഞ്ഞളാംകുഴി അലി, പികെ ബഷീർ എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

വർഷങ്ങളായി സംഘപരിവാർ, തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ എന്നിവരെല്ലാം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു ഒരു നുണയാണ ഇന്നലെ മുഖ്യമന്ത്രിയുടെ മറുപടിയോട് കൂടി പൊളിഞ്ഞത്. മദ്രസ അദ്ധ്യാപകർക്ക് ശമ്പളവും ആനകൂല്യങ്ങളും നൽകാനായി സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്നു എന്നായിരുന്നു പ്രചരണം. ഇത് ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം പോസ്റ്ററുകളായി ഉത്തരേന്ത്യയിലടക്കം പ്രചരിപ്പിച്ചു. എന്നാൽ നാളിതുവരെ സർക്കാറോ ബന്ധപ്പെട്ട വകുപ്പോ ഒദ്യോഗികമായി ഈ പ്രചരണത്തെ പ്രതിരോധിച്ചിരുന്നില്ല.

പ്രചരണം വ്യാജമാണെന്ന് സമസ്തയടക്കമുള്ള മുസ്ലിം സംഘടനകൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നെങ്കിലും സർക്കാറിന്റെ ഭാഗത്ത് നിന്ന് വശദീകരണം ഉണ്ടായിരുന്നില്ല. മദ്രസകളുമായി എപ്പോഴെങ്കിലും ബന്ധപ്പെട്ട ഒരാൾക്ക് കൃത്യമായി അറിയാവുന്ന കാര്യമായിരുന്നു മദ്രസ അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത് അതത് മദ്രസ കമ്മറ്റികൾ പിരിവെടുത്തും വിദ്യാർത്ഥികളിൽ നിന്ന് വരിസംഖ പിരിച്ചുമായിരുന്നു എന്ന്. ഈ വസ്തുത തന്നെയാണ് ഇപ്പോൾ പൊതുഭരണ വകുപ്പ് പുറത്തിറിക്കയ ഉത്തരവിലും പറയുന്നത്.

ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് പോലും നടന്നിട്ടുള്ള ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങൾക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘപരിവാർ, തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ നടത്തുന്ന പ്രചരണത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത് എന്നാണ് നിയമസഭയിൽ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ച മുസ്ലിം ലീഗ് എംഎൽഎമാർ പറഞ്ഞത്. മദ്രസ അദ്ധ്യാപക ക്ഷേമ നിധിയുടെ കരട് രേഖ നിയമസഭയിൽ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ നിരവധി നിർദ്ദേശങ്ങളും ചർച്ച ചെയ്തിരുന്നു.

താരതമ്യേന ചെറിയത വേതനത്തിൽ ജോലി ചെയ്യുന്ന മദ്രസ അദ്ധ്യാപകർക്ക് 6000 രൂപ പെൻഷൻ നൽകണമെന്ന നിർദ്ദേശവും അക്കൂട്ടതിലുണ്ടായിരുന്നു. ഈ നിർദ്ദേശങ്ങളെല്ലാം മദ്രസ അദ്ധ്യാപകർക്ക് നൽകുന്ന ആനുകൂല്യമായിട്ടാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് പോലും ഇത്തരം ആരോപണങ്ങളെ ചെറുക്കാൻ സർക്കാറോ ബന്ധപ്പെട്ട വകുപ്പോ തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാൻ സർക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും മൗനം കാരണമായി എന്നും വിശദീകരണം ആവശ്യപ്പെട്ട മുസ്ലിം ലീഗ് എംഎൽഎമാർ ആരോപിച്ചു.

അതേ സമയം ഈ പ്രചരപണങ്ങളെല്ലാം നടന്നത് സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു എന്നും അതിന് അതേ പ്ലാറ്റ്ഫോമുകളിൽ തന്നെ മറുപടി നൽകാൻ ശ്രമിച്ചിരുന്നു എന്നും മുഖ്യന്ത്രി വ്യക്താക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP