Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചു; വയനാട് അമ്പലവയലിൽ സഹോദരങ്ങൾ പിടിയിൽ

മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചു; വയനാട് അമ്പലവയലിൽ സഹോദരങ്ങൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച സഹോദരങ്ങൾ പിടിയിൽ. അമ്പലവയൽ ഫാം കോർട്ട്സിലെ താമസക്കാരായ അനിൽ കുമാറിനെയും സഹോദരൻ സുനിൽ കുമറിനെയുമാണ് അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നു എന്ന് അറിയിച്ചു കൊണ്ട് അനിൽകുമാറിന്റെ ഭാര്യ പിതാവ് അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

വീട്ടിലെത്തി ഇരുവരെയും പിടികൂടാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് സുനിൽകുമാർ വീട്ടിനകത്ത് പോയി കത്തിയെടുത്ത് വന്ന പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്. രാത്രിയിൽ തന്നെ വലിയവീട്ടിൽ അനിൽകുമാറിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെയാണ് സഹോദരൻ സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

നിസ്സാര പരിക്കുകൾ പറ്റിയ അമ്പലവയൽ എസ്ഐ അനൂപ്, ശ്രീധരൻ കോൺസ്റ്റബിൾ ശിവദാസൻ എന്നിവർ അമ്പലവയൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

ഇരുവർക്കുമെതിരെ പൊലീസ് കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുക, വധശ്രമം തുടങ്ങി വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. അനിൽകുമാർ അമ്പലവയൽ RARS ജീവനക്കാരനാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP