Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ആദ്യത്തെ മുന്നോക്ക സംവരണ നിയമനം അനധികൃതമോ? മലയാള സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നടന്ന നിയമനത്തിൽ സംവരണ തത്വങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; രേഖകൾ പുറത്തുവിട്ട് എംഎസ്എഫ്

കേരളത്തിലെ ആദ്യത്തെ മുന്നോക്ക സംവരണ നിയമനം അനധികൃതമോ? മലയാള സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നടന്ന നിയമനത്തിൽ സംവരണ തത്വങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; രേഖകൾ പുറത്തുവിട്ട് എംഎസ്എഫ്

ജംഷാദ് മലപ്പുറം

മലപ്പുറം: തിരൂർ മലയാളം സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളിൽ നടന്നിട്ടുള്ള മെറിറ്റ്, സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി എംഎസ്എഫ് രംഗത്ത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസാണ് ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ ജൂൺ രണ്ടിന് നടത്തിയ സാഹിത്യ പഠനം, പരിസ്ഥിതി പഠനം, ചലച്ചിത്ര പഠനം എന്നീ പഠന വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നടത്തിയ നിയമനങ്ങൾ മെറിറ്റ് സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചാണെന്നും എം.എസ്.എഫ് നേതാക്കൾ ആരോപിച്ചു.

വിവിധ പഠന വകുപ്പുകളിലെ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതും വിജ്ഞാപനത്തിൽ മാറ്റിത്തിരുത്തലുകൾ വരുത്തിയാണ്. 04.01.2021ന് ഇറക്കിയ ആദ്യ വിജ്ഞാപനത്തിൽ ധനം. 861/2020/അഡ്‌മിൻ(3)പ അഭിലാഷണീയ മാനദണ്ഡത്തിൽ അവ്യക്തതകൾ ഉണ്ടാകുകയും പ്രതിഷേധങ്ങളെ തുടർന്ന് അഭിലാഷണീയ മാനദണ്ഡത്തിൽ തിരുത്തലുകൾ വരുത്തി അദ്യമിറക്കിയ അതേ തീയ്യതിയിലും നമ്പറിലുമായ വീണ്ടും വിജ്ഞാനപനമിറക്കിയാണ് അട്ടിമറികൾക്ക് തുടക്കം കുറിച്ചത്.

അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ സംവരണ തസ്തികകൾ വ്യക്തമാക്കണമെന്നിരിക്കെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം സംവരണ പട്ടിക പുറത്തിറക്കിയത് തന്നെ സംവരണ അട്ടിമറിയുടെ ഗൂഢാലോചനയാണ്. വിജ്ഞാനപനത്തിന് ശേഷം വിവിധ പഠന വകുപ്പുകളിൽ സിപിഎം അനുകൂല അദ്ധ്യാപക സംഘടനക്ക് താത്പര്യമുള്ളവരെ തിരുകികയറ്റാൻ അടിസ്ഥാന യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകുകയും ചെയ്തു.

ചലച്ചിത്ര പഠനത്തിൽ സിപിഎം സഹയാത്രികനും പ്രമുഖ സാഹിത്യകാരനുമായ ആലംകോട് ലീലാകൃഷ്ണന്റെ സഹോദരി പുത്രി ഡോ: ശ്രീദേവിയെ മുന്നോക്ക സംവരണ വിഭാഗത്തിലൂടെയാണ് നിയമികപ്പെട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഓപ്പൺ ക്വാട്ട വിഭാഗത്തിൽ നിയമനം നടത്തേണ്ട തസ്തികയിലാണ് മുന്നോക്ക സംവരണ വിഭാഗത്തിന്റെ പട്ടിക സർക്കാർ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന തലത്തിൽ ആദ്യത്തെ മുന്നോക്ക സംവരണത്തിന്റെ പേരിൽ നിയമനം നടത്തിയത്.

നിയമനം ലഭിച്ച ഉദ്യോഗാർത്ഥിയുടെ ഗൈഡിനെ തന്നെ സബ്ജക്ട് എസ്‌പേർട്ടായി ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തി മെറിറ്റുള്ള ഉദ്യോഗാർത്ഥികളെ തള്ളി കൊണ്ടാണ് നിയമനം നടത്തിയത്. മെറിറ്റും സംവരണവും അട്ടിമറിച്ച് മലയാളം സർവ്വകലാശാലയിൽ നടത്തിയ മുഴുവൻ നിയമനങ്ങളും റദ്ദാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകുമെന്നും മറ്റു നിയമ നടപടികളിലൂടെ എം.എസ്.എഫ് മുന്നോട്ട് പോവുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു.

പത്രസമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ.നജാഫ്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP