Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചുവർഷം മുമ്പ് പ്രിയങ്ക ഗുണ്ടയായ കാട്ടാക്കട വിഷ്ണുവിനൊപ്പം ഒളിച്ചോടി; നാലുമാസം ലിവിങ് ടുഗദർ; ക്രിമിനലുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ തുടങ്ങിയ കൂട്ട വഴക്ക്; അമ്മയ്ക്കും തനിക്കും പ്രിയങ്കയ്ക്കും പരിക്കു പറ്റി; രാജൻ പി ദേവിന്റെ മകനെ കുടുക്കിയ ഭാര്യയുടെ ആത്മഹത്യയിലേക്ക് പുതിയ വില്ലൻ; ഉണ്ണിയുടെ വെളിപ്പെടുത്തലിൽ അങ്കമാലിയിലെ പീഡനം മായുമോ?

അഞ്ചുവർഷം മുമ്പ് പ്രിയങ്ക ഗുണ്ടയായ കാട്ടാക്കട വിഷ്ണുവിനൊപ്പം ഒളിച്ചോടി; നാലുമാസം ലിവിങ് ടുഗദർ; ക്രിമിനലുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ തുടങ്ങിയ കൂട്ട വഴക്ക്; അമ്മയ്ക്കും തനിക്കും പ്രിയങ്കയ്ക്കും പരിക്കു പറ്റി; രാജൻ പി ദേവിന്റെ മകനെ കുടുക്കിയ ഭാര്യയുടെ ആത്മഹത്യയിലേക്ക് പുതിയ വില്ലൻ; ഉണ്ണിയുടെ വെളിപ്പെടുത്തലിൽ അങ്കമാലിയിലെ പീഡനം മായുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂളിലെ  കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. കഥയിലേക്ക് കാട്ടക്കട വിഷ്ണു എന്ന വില്ലനും കടന്നു വരുകയാണ്. പ്രയങ്കയുടെ ഭർത്താവും സിനിമാ താരവുമായ ഉണ്ണി രാജൻ പി ദേവ് കേസിൽ അഴിക്കുള്ളിലാണ്. ഉണ്ണിയുടെ ജാമ്യഹർജിയുടെ വാദത്തിനിടെയാണ് പുതിയ കഥാപാത്രവും കടന്നു വരുന്നത്.

5 വർഷം മുമ്പ് പ്രിയങ്ക തലസ്ഥാനത്തെ ഗുണ്ടയായ കാട്ടാക്കട വിഷ്ണുവിനൊപ്പം ഒളിച്ചോടിപ്പോയി 4 മാസം  ലീവ് ഇൻ റിലേഷൻഷിപ്പിൽ പാർത്തതായി സഹോദന്റെയും പിതാവിന്റെയും പൊലീസ് സാക്ഷിമൊഴി കേസ് ഡയറിയിലുണ്ടെന്നതും വസ്തുതയാണ്. കാക്കനാട്ടേ ഫ്‌ളാറ്റിൽ വച്ച് വിഷ്ണുണുവുമായുള്ള പ്രിയങ്കയുടെ ചാറ്റിങ് എഫ് ബി അക്കൗണ്ടിൽ നിന്നും  കണ്ടെത്തിയ ഉണ്ണി ചോദ്യം ചെയ്തപ്പോഴാണ് പ്രിയങ്ക ഒളിപ്പിച്ച രഹസ്യം മറ നീക്കി പുറത്തു വന്നതെന്നും ഉണ്ണിയുടെ വാദം. ഇത്തരത്തിലൊരു ബന്ധത്തെ കുറിച്ച് പ്രിയങ്കയുടെ സഹോദരനും സ്ഥിരീകരിക്കുന്നു. ഈ മുൻകാല  ബന്ധത്തെ കുറിച്ച് ഉണ്ണിയോട് പ്രിയങ്ക പറഞ്ഞിരുന്നുവെന്നാണ് സഹോദരൻ മറുനാടനോട് പ്രതികരിച്ചത്.

വിവാഹത്തിന് മുമ്പ് ഒളിച്ചോടിപ്പോയി 4 മാസം പാർത്ത വിവരം നിന്നെ എനിക്കിനി വേണ്ട , എന്റെ അമ്മയെയും ഉപദ്രവിച്ച നീയുമായി ഇനി ഒരുമിച്ച് താമസിക്കാൻ കഴിയില്ല എന്നീ ഫോൺ വിളി വാക്യങ്ങൾ കൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാകില്ലെന്നും കോടതിയും ജാമ്യ ഹർജിക്കിടെ നിരസിച്ചിരുന്നു. തന്റെ മുൻ കാല ജീവചരിത്രം ഭർത്താവ് അറിഞ്ഞതിൽ വച്ചുള്ളതോ പ്രിയങ്കക്ക് മാത്രമറിയാവുന്ന മറ്റെന്തിലും കാരണമോ അല്ലെങ്കിൽ മറ്റപായപ്പെടുത്തലിലോ ആകാം മരണം സംഭവിച്ചതെന്നും കൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഉണ്ണിയുടെ വാദം. ഇതോടെ പ്രിയങ്ക ആത്മഹത്യാ കേസ് നിർണ്ണായക വഴിത്തിരിവിലാകുകയാണ്.

കാക്കനാട്ടെ ഫ്‌ളാറ്റിൽ വച്ച് മുൻ കാമുകനായ കുപ്രസിദ്ധ ഗുണ്ട വിഷ്ണുവുമായുള്ള പ്രിയങ്കയുടെ ചാറ്റിങ് ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഉണ്ണി ഏപ്രിൽ മാസത്തിൽ  കണ്ടെത്തിയതായും ബോധിപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക അക്രമാസക്തയാവുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അങ്കമാലി കറുകുറ്റി വീട്ടിലേക്ക് താമസം മാറ്റി. മുൻ കാമുകനുമായുള്ള എഫ് ബി അക്കൗണ്ട്ട്ട് ചാറ്റിങ് ചൊല്ലി കൂട്ട വഴക്കാകുകയായിരുന്നു. ഇതിൽ വച്ചാണ് ശാന്തമ്മക്കും പ്രിയങ്കക്കും തനിക്കും പരിക്ക് പറ്റിയതെന്ന് ഉണ്ണി ബോധിപ്പിച്ചു.

ജൂൺ 10 ന് ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കും. ആരോപിക്കുന്ന  കുറ്റത്തിന്റെ കഴമ്പോ അടിസ്ഥാനമോ ഇല്ലാതെ ഒരാളെ ഇരുമ്പഴിക്കുള്ളിലടക്കാനാവില്ലെന്ന് കോടതി പ്രോസിക്യൂഷനെ  ഓർമ്മിപ്പിച്ചു. ആത്മഹത്യ ചെയ്യാൻ ഉത്സാഹിപ്പിക്കുകയോ ഗൂഢാലോചനയിൽ ഏർപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന് ഏതെങ്കിലും കൃത്യത്താലോ നിയമ വിരുദ്ധമായ കൃത്യ വിലോപത്താലോ ഉദ്യേശ്യപൂർവ്വം സഹായിക്കുകയോ ചെയ്തതായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോൺകോൺ ഡീറ്ററയിൽസ് കൊണ്ടോ  ആത്മഹത്യാ കുറിപ്പ് കൊണ്ടോ  സാക്ഷിമൊഴികൾ കൊണ്ടോ രേഖകൾ കൊണ്ടോ കാണാൻ  കഴിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

താനും അമ്മായി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നെന്നും ചീത്ത പറയാറുണ്ടായിരുന്നുവെന്നും മരണത്തിന് തലേന്ന് മെയ് 12 ന് വട്ടപ്പാറ പൊലീസിൽ പ്രിയങ്ക നൽകിയ പരാതിയിൽ പറയുന്നതായും ഉണ്ണി കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. തന്റെ അമ്മ ശാന്തമ്മരാജനും തന്നെ പ്രിയങ്ക മുടിയിൽ പിടിച്ചു വലിച്ചതായും മുതുകിൽ മർദ്ദിച്ചതായും അങ്കമാലി പൊലീസിൽ നൽകിയ പരാതി പകർപ്പ് ജില്ലാ കോടതിയിൽ ജാമ്യ ഹർജിയോടൊപ്പം ഉണ്ണി ഹാജരാക്കിയിട്ടുണ്ട്. ഇതും കേസിൽ ഇനി നിർണ്ണായകമാകും.

13 ദിവസമായി  റിമാന്റിൽ കഴിയുന്ന ഉണ്ണിയുടെ ജാമ്യഹർജി പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണ വകുപ്പ് 306 നിലനിൽക്കില്ലെന്ന് നിരീക്ഷണം നടത്തിയത്. നെടുമങ്ങാട് ഡിവൈഎസ്‌പി അറസ്റ്റ് ചെയ്ത   ഉണ്ണിയെ   നെടുമങ്ങാട് ഒന്നാം  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി  റിമാന്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേക്ക് തിരുവനന്തപുരം ജില്ലാ ജയിലിലേക്കാണ് റിമാന്റിൽ വയ്ക്കാൻ ഉത്തരവായത്. അങ്കമാലി കറുകുറ്റി സ്വദേശിയും അന്തരിച്ച സിനിമാ താരം രാജൻ. പി. ദേവന്റെ മകനുമാണ് ഉണ്ണി.
               
മെയ് 12 ഉച്ചയ്ക്ക് 2 മണിക്കാണ്  വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനിൽ ജയ മകൾ ജെ. പ്രിയങ്ക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് വീട്ടുജോലികൾ പൂർത്തിയാക്കിയ ശേഷം 10.58 ന് റൂമിൽ കയറി കതകടക്കുകയായിരുന്നു.  മരണത്തിന്  തലേദിവസം ഭർത്താവും ഭർതൃ മാതാവും ചേർന്ന് തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റൂറൽ  വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയുടെ മരണശേഷം സഹോദരൻ വിഷ്ണുവും പൊലീസിൽ പരാതി നൽകി. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ അടയാളങ്ങൾ അടക്കമുള്ള തെളിവുകൾ ഉൾപ്പടെയാണ് പരാതി നൽകിയത്.

ആദ്യം  അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം  രജിസ്റ്റർ ചെയ്ത് കേസിന്റെ എഫ്.ഐ.ആർ. തിരുവനന്തപുരം സബ്ബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ആയ ആർ.ഡി.ഒ.കോടതിയിലാണ് വട്ടപ്പാറ പൊലീസ് ഹാജരാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ പ്രേരണ , സ്ത്രീധന  പീഡന മരണം എന്നിവ ചുമത്തിയുള്ള  അഡീഷണൽ റിപ്പോർട്ട് ,ആർ.ഡി.ഒ കോടതിയിൽ നിന്ന് തിര്യെ വാങ്ങിയ   കേസ് റെക്കോർഡുകൾ എന്നിവ നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.  ഉണ്ണിയെയും  ഉണ്ണിയുടെ മാതാവ് ശാന്തമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP