Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിധ്വനിയും തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയും ചേർന്ന് ഓക്‌സിമീറ്ററുകളും പി പി ഇ കിറ്റുകളും മന്ത്രി വീണ ജോർജിനു കൈമാറി

പ്രതിധ്വനിയും തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയും ചേർന്ന് ഓക്‌സിമീറ്ററുകളും പി പി ഇ കിറ്റുകളും മന്ത്രി വീണ ജോർജിനു കൈമാറി

സ്വന്തം ലേഖകൻ

ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ XMEC സോഷ്യൽ അസ്സിസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റും (XSA Charitable Trust) ചേർന്ന് സമാഹരിച്ച 200 ഓക്‌സിമീറ്ററുകളുടെയും 200 പി പി ഇ കിറ്റുകളുടെയും വിതരണോത്ഘാടനം കേരളത്തിന്റെ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു.

പ്രതിധ്വനി ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ, മോഡൽ എഞ്ചിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധി ദീപ ആർ എസ്, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം രാജീവ് കൃഷ്ണൻ, ബിജു പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിധ്വനി പ്രവർത്തകർ ഓക്‌സിമീറ്ററുകളും പി പി ഇ കിറ്റുകളും താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരിട്ടെത്തിച്ചു.

1. കുടുംബരോഗ്യ കേന്ദ്രം, അരുവിക്കര
2. പ്രാഥമിക ആരോഗ്യ കേന്ദ്രം, വെൺപാലവട്ടം
3. ജില്ലാ ആശുപത്രി, പേരൂർക്കട
4.കോവിഡ് വാർ റൂം, കഴക്കൂട്ടം
5. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, ചാക്ക
6.കോവിഡ് കൺട്രോൾ റൂം, പാറശ്ശാല

പ്രതിധ്വനി ജോയിന്റ് സെക്രട്ടറി രഞ്ജിത് ജയരാമൻ, പ്രതിധ്വനി വൈസ് പ്രസിഡന്റ് പ്രശാന്തി പ്രമോദ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സതീഷ് കുമാർ, ജോഷി എ കെ, ജയ്കൃഷ്ണൻ എന്നിവരുടെ നേതൃത്വലായിരുന്നു വിതരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP