Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാൾമാർട്ടിലെ 740,000 ജീവനക്കാർക്കു സൗജന്യ ഫോൺ നൽകുന്നു

വാൾമാർട്ടിലെ 740,000 ജീവനക്കാർക്കു സൗജന്യ ഫോൺ നൽകുന്നു

പി പി ചെറിയാൻ

ന്യൂയോർക്ക് : ലോകത്തിലെ തന്നെ ഏറ്റവും വലിയ റിട്ടെയ്ൽ സ്ഥാപനമായ വാൾവാർട്ട് അമേരിക്കയിലെ ജീവനക്കാർക്കു സൗജന്യ ഫോൺ നൽകുമെന്നു ജൂൺ 3 വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ കമ്പനി അധികൃതർ അറിയിച്ചു.

അമേരിക്കയിൽ വാൾമാർട്ടിന് ആകെ 1.6 മില്യൺ ജീവനക്കാരാണുള്ളത്. ഇതിൽ പകുതി പേർക്ക് (740,000) സാംസംഗിന്റെ ഗാലക്സി എക്സ് കവർ പ്രൊ സ്മാർട്ട് ഫോണാണു നൽകുക. ഇതിന്റെ വില കമ്പനി വെളിപ്പെടുത്തിട്ടില്ലെങ്കിലും മാർക്കറ്റിൽ 500 രൂപയോളമാണ് ഇതിന്റെ വില.

കമ്പനിയുടെ ആപ് ഉപയോഗിച്ചു ഷിഫ്റ്റ്, ക്ലോക്ക് ഇൻ ക്ലോക്ക് ഔട്ട് എന്നിവക്കാണ് ഫോൺ ഉപയോഗിക്കുക. മാത്രമല്ല ജീവനക്കാർ തമ്മിലുള്ള വാർത്താവിനിമയം സുഗമമാക്കുന്നതിനും ഇതുപകരിക്കുമെന്നാണു കമ്പനി അധികൃതർ പറയുന്നത്.

ജോലിയിലായിരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കു മാത്രമേ ഫോൺ ഉപയോഗിക്കാവൂ എന്നും അല്ലാത്ത സമയങ്ങളിൽ സ്വകാര്യ ആവശ്യത്തിനും ഫോൺ പ്രയോജനപ്പെടുത്താമെന്നും കമ്പനി വക്താവ് അറിയിച്ചു.

ഇപ്പോൾ കമ്പനിയിൽ ഉപയോഗിക്കുന്ന വാക്കി ടോക്കിയുടെ പ്രയോജനം ചിലർക്കു മാത്രമേ ലഭിക്കുന്നുള്ളൂവെന്നും എന്നാൽ ഫോൺ ലഭിക്കുന്നതോടെ പരസ്പര ആശയവിനിമയം എളുപ്പമാകുമെന്നും, ബിസിനസ്സിന്റെ വിജയത്തിന് ഇതേറ്റവും അത്യാന്താപേക്ഷിതവുമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP