Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെ കുറിച്ചുള്ള വാർത്ത ലേഖകന്റെ ഭാവന വിലാസം; ഞാൻ എന്നും പാർട്ടിയുടെ തണലിൽ; ചികിത്സക്കായി ആർക്കു മുന്നിലും കൈനീട്ടിയിട്ടില്ല; ചികിത്സ സഹായത്തിന് കൈനീട്ടുന്ന എന്ന വാർത്തക്കെതിരെ എം നാരായണൻ; സഹായ വാഗ്ദാനങ്ങൾ സ്നേഹപൂർവ്വം നിരസിക്കുന്നതായും മുൻ എംഎൽഎ

തന്നെ കുറിച്ചുള്ള വാർത്ത ലേഖകന്റെ ഭാവന വിലാസം; ഞാൻ എന്നും പാർട്ടിയുടെ തണലിൽ; ചികിത്സക്കായി ആർക്കു മുന്നിലും കൈനീട്ടിയിട്ടില്ല; ചികിത്സ സഹായത്തിന് കൈനീട്ടുന്ന എന്ന വാർത്തക്കെതിരെ എം നാരായണൻ; സഹായ വാഗ്ദാനങ്ങൾ സ്നേഹപൂർവ്വം നിരസിക്കുന്നതായും മുൻ എംഎൽഎ

ജാസിം മൊയ്ദീൻ

കാസർകോഡ്; മുൻ എംഎൽഎയും സിപിഐ നേതാവുമായ എം നാരാണയൻ ചികിത്സ സഹായത്തിന് വേണ്ടി കൈനീട്ടുന്ന എന്ന തരത്തിൽ മലയാള മനോരമയിൽ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത ലേഖകന്റെ ഭാവന വിലാസമാകാമെന്ന് മുൻ എംഎൽഎ എം നാരാണയൻ പറഞ്ഞു.

താൻ ആരോടും ചികിത്സ സഹായത്തിന് വേണ്ടി കൈനീട്ടിയിട്ടില്ല. വാർത്തയെഴുതിയ ലേഖകൻ വിളിച്ചപ്പോൾ ചികിത്സ കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അതിനപ്പുറം ചികിത്സ സഹായം ആവശ്യപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ഞാൻ പറയാത്ത കാര്യങ്ങളാണ് വാർത്തയിൽ വന്നത്. ഇത്രയും ക്രൂരത തന്നോട് കാണിക്കേണ്ടിയിരുന്നില്ലെന്നും എം നാരായണൻ പറഞ്ഞു.

താൻ എന്നും പാർട്ടിയുടെ തണലിലാണെന്നും എം നാരാണയൻ പറഞ്ഞു. പാർട്ടിയും സർക്കാറും എന്റെ ചികിത്സക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ ചികിത്സക്കായി പാർട്ടി നേതാവും എംപിയുമായ ബിനോയ് വിശ്വം ഇടപെട്ടിട്ടുണ്ട്. മുൻ എംഎൽഎ എന്ന നിലയിലുള്ള ചികിത്സ സഹായത്തിനായി കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ വഴി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.രണ്ട് തവണ എംഎൽഎ ആയ തന്റെ ചികിത്സ ചെലവ് സർക്കാർ വഹിക്കും.

അഡ്വാൻസ് റീ ഇംപേഴ്സ്മെന്റിന് സ്പീക്കർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. തുക അഡ്വാൻസായി നൽകാമെന്ന് മുഖ്യമന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎയോട് പറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ താൻ ചികിത്സ സഹായത്തിന് വേണ്ടി കൈനീട്ടുന്നു എന്ന തരത്തിൽ പ്രസിസിദ്ധീകരിച്ച വാർത്ത എന്നെയും പാർട്ടിയെയും സർ്ക്കാറിനെയും അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമുള്ളതാണ്. വാർത്ത കണ്ട് നിരവധി പേരാണ് ചികിത്സ സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. അവയെല്ലാം സ്നേഹപൂർവ്വം നിരസിക്കുന്നതായും മുൻ എംഎൽഎയും സിപിഐ കാസർകോഡ് ജില്ല എക്സിക്യുട്ടീവ് അംഗവുമായ എം നാരായണൻ പറഞ്ഞു.

അതേ സമയം എം നാരാണയന്റെ ചികിത്സ കാര്യത്തിൽ നേരത്തെ തന്നെ പാർട്ടി ഇടപെട്ടിട്ടുണ്ടെന്നും അത് ഇപ്പോഴും തുടരുന്നുണ്ട് എന്നും സിപിഐ കാസർകോഡ് ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സ കാര്യങ്ങൾ പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. പാർട്ടി കേന്ദ്ര കമ്മറ്റി അംഗം ബിനോയ് വിശ്വം നേരത്തെ തന്നെ ആശുപത്രി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 13ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യണമെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എം നാരാണയന്റെ സഹോദരനും മുൻ എംഎൽഎയും സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി സെക്രട്ടറിയുമായ എം കുമാരനും ഇ ചന്ദ്രശേഖരൻ എംഎൽഎയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് സർക്കാറിൽ നിന്നുള്ള സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്നും സിപിഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP