Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതിയ പോർട്ടൽ ഇന്നു മുതൽ; പുതിയ രീതിയിലുള്ള നികുതി അടയ്ക്കൽ 18 മുതൽ പ്രവർത്തനമാകും

ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതിയ പോർട്ടൽ ഇന്നു മുതൽ; പുതിയ രീതിയിലുള്ള നികുതി അടയ്ക്കൽ 18 മുതൽ പ്രവർത്തനമാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതിയ പോർട്ടൽ ഇന്നു മുതൽ പ്രവർത്തിക്കും. www.incometax.gov.in എന്നതാണ് പുതിയ വെബ്‌സൈറ്റ്. പുതിയ പോർട്ടലിലേക്കു മാറുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി പോർട്ടൽ 'ബ്ലാക്ക് ഔട്ടി'ലായിരുന്നു. പോർട്ടൽ ഇന്നു സജീവമാകുമെങ്കിലും പുതിയ രീതിയിലുള്ള നികുതി അടയ്ക്കൽ ഈ മാസം 18 മുതലേ പ്രവർത്തിക്കൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.

അഡ്വാൻസ് ടാക്‌സ് വിഹിതം അടയ്ക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷമേ പുതിയ രീതി ആരംഭിക്കൂ. പുതിയ രീതിയിൽ നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി മാർഗങ്ങളുപയോഗിച്ചു നികുതി അടയ്ക്കാനാവും. നികുതി അടയ്ക്കാൻ പുതിയ മൊബൈൽ ആപ്പും വൈകാതെ പുറത്തിറക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.

പുതിയ പോർട്ടലിൽ ഇടപാടുകളും മറ്റും ഡാഷ്‌ബോർഡിൽ കാണാനും സംവിധാനമുണ്ട്. ആദായ നികുതി റിട്ടേണുകൾ പെട്ടെന്നു വിലയിരുത്തി റീഫണ്ട് ഉടൻ നൽകാനാവുമെന്ന് അധികൃതർ പറഞ്ഞു. സ്വതന്ത്ര റിട്ടേൺ തയാറാക്കൽ സോഫ്റ്റ്‌വെയറും ഐടിആർ 1, 4(ഓൺലൈൻ, ഓഫ്ലൈൻ), ഐടിആർ 2 (ഓഫ് ലൈൻ) ഫോമുകൾ പൂരിപ്പിക്കാനുള്ള സഹായ ചോദ്യങ്ങളുമുണ്ടാകും. ഐടിആർ 3 മുതൽ 7 വരെയുള്ളവയ്ക്കു വേണ്ട സംവിധാനങ്ങൾ വൈകാതെ ഏർപ്പെടുത്തും.നികുതിദായകർക്കു സ്വന്തം പ്രൊഫൈലിൽ വിവരങ്ങൾ പുതുക്കാനും സൗകര്യമുണ്ട്. സഹായത്തിനായി കോൾ സെന്ററും ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP