Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹജ്ജ് അപേക്ഷകർ കോവിഡ് വാക്സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം; വാക്സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനർമാരുടമായി ബന്ധപ്പെടാം

ഹജ്ജ് അപേക്ഷകർ കോവിഡ് വാക്സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം; വാക്സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനർമാരുടമായി ബന്ധപ്പെടാം

മറുനാടൻ ഡെസ്‌ക്‌

കൊണ്ടോട്ടി: 2021ലെ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്സിൻ എടുത്ത് 28 ദിവസം പൂർത്തിയായ 60 വയസ്സിന് താഴെയുള്ള രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർ, രണ്ടാം ഡോസ് വാക്സിൻ ലഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ https://covid19.kerala.gov.in/vaccine/ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതുപ്രകാരം ലഭിക്കുന്ന നിർദേശപ്രകാരം ഹജ്ജ് തീർത്ഥാടകർ വാക്സിനേഷൻ സ്വീകരിക്കേണ്ടതും ശേഷം https://covid19.kerala.gov.in/vaccine/index.php/Certificate സൈറ്റിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷൻ സമയത്ത് പാസ്‌പോര്ട്ട് (ഒന്നാം പേജും ലാസ്റ്റ് പേജും ഒന്നിച്ച് ഒരു പേജിലാക്കിയത്), ഹജ്ജ് ആപ്ലിക്കേഷൻ ഫോം, ഒന്നാം ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, നേരത്തെ COWIN ആപ്പിൽ നൽകിയ തിരിച്ചറിയൽ രേഖ എന്നീ നാലു രേഖകളുടെ (JPEG/JPG/PDF ഫോർമാറ്റിൽ 500 KB യിൽ കൂടാത്ത) സോഫ്റ്റ് കോപ്പി സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്നതിനുള്ള ഇടവേള 4 -6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കുന്നതിനും ഹജ്ജ് അപേക്ഷകരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും കോവിഡ് സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ചേർക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹജ്ജ് തീർത്ഥാടകരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

വാക്സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങളക്ക് ഹജ്ജ് കമ്മിറ്റിയുടെ ഓരോ ജില്ലയിലുമുള്ള ട്രൈനർമാരുമായി ബന്ധപ്പെടാം.

തിരുവനന്തപുരം: 9895648856,9447914545.
കൊല്ലം 9496466649 ,9048071116.
ആലപ്പുഴ 9495188038,9447914545 .
കോട്ടയം 9447661678 ,9447914545.
പത്തനംതിട്ട 9495661510,9048071116.
ഇടുക്കി 9961013690 ,9946520010.
എറണാകുളം:9562971129 , 9447914545.
തൃശൂർ 9446062928,9946520010.
പാലക്കാട് 9400815202,9744935900.
മലപ്പുറം 9846738287,9744935900.
കോഴിക്കോട് 9846100552 ,9846565634.
വയനാട് 9961940257,9846565634.
കണ്ണൂർ 9446133582,9447282674.
കാസർഗോഡ് 9446111188,9447282674.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP