Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി സ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ മതി! ഭരണഘടനാ വിരുദ്ധമെന്ന് വിമർശിച്ച് രാഹുലും കെസിയും തരൂരും ശിവൻകുട്ടിയും; നഴ്‌സസ് യൂണിയന്റെ പ്രതിഷേധവും ഏറ്റു; ജി ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലർ റദ്ദാക്കി ഡൽഹി സർക്കാർ; ആശുപത്രി വിശദീകരണവും നൽകണം

ജോലി സ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ മതി! ഭരണഘടനാ വിരുദ്ധമെന്ന് വിമർശിച്ച് രാഹുലും കെസിയും തരൂരും ശിവൻകുട്ടിയും; നഴ്‌സസ് യൂണിയന്റെ പ്രതിഷേധവും ഏറ്റു; ജി ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലർ റദ്ദാക്കി ഡൽഹി സർക്കാർ; ആശുപത്രി വിശദീകരണവും നൽകണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലയാളം സംസാരിക്കരുത് എന്ന തരത്തിലെ ഡൽഹി ജി ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലർ റദ്ദാക്കി. ആശുപത്രി അധികൃതർക്ക് ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകി ഈ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഡൽഹി ജി ബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രാഹുൽ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്തും അയച്ചു. ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ മാപ്പ് പറയണമെന്ന് നഴ്‌സസ് യൂണിയനും ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് സർക്കുലർ റദ്ദാക്കുന്നത്.

രാജ്ഘട്ട് ജവാഹർലാൽ നെഹ്‌റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണു നഴ്‌സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്‌സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്. ഇതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒട്ടേറെ മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം നടത്തുന്നതു മലയാളത്തിലുമാണ്.

ഇതിനെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നഴ്‌സിങ് സൂപ്രണ്ടിന്റെ സർക്കുലർ. ജോലി സ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമാണ് നിർദ്ദേശം. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സർക്കുലർ മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു.

ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യതലസ്ഥാന നഗരത്തിലെ ആശുപത്രിയിൽ ഇത്തരമൊരു വിലക്കു നേരിടേണ്ടിവരുന്നത് വിചിത്രമാണെന്ന വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നത്.

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം .കഴിഞ്ഞ ദിവസം ഡൽഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതർ വിചിത്രമായ സർക്കുലർ പുറത്തിറക്കിയിരുന്നു. നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ളതാണ് ആശുപത്രിയുടെ സർക്കുലർ. ഇന്ത്യൻ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളി ആയിരുന്നു ആ സർക്കുലർ എ്ന്നതാണ് കേരള സർക്കാരിന്റേയും നിലപാട്.

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന ആവശ്യം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുള്ളതായി മാധ്യമങ്ങളിൽ കാണുന്നു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. ആശുപത്രി അധികൃതർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും അറിയുന്നു. സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP